Photo: ANI
കേരള സര്‍വകലാശാലയുടെ സ്‌പോര്‍ട്‌സ് സ്‌കോളര്‍ഷിപ്പ് വിതരണത്തിനായി വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തിയ ലവ്ലിന ബോര്‍ഗോഹെയ്ന്‍ മാതൃഭൂമിയുമായി സംസാരിക്കുന്നു. ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കലംനേടിയ ബോക്‌സിങ് താരത്തിനൊപ്പം കോച്ച് സന്ധ്യ ഗുരുങ്ങും എത്തിയിരുന്നു
കേരളത്തെക്കുറിച്ച് ?
നല്ല നാടാണ് ഇവിടം. സുന്ദരം. ആദ്യമായാണ് കേരളത്തിലെത്തുന്നത്. രാവിലെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുതു. സാരിയുടുത്ത് കേരളവേഷത്തിലാണ് പോയത്.
റോള്‍ മോഡല്‍ ?
മേരികോം തന്നെ.
ഭാവിപരിപാടി ?
2024-ലെ പാരീസ് ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുകയാണ് ലക്ഷ്യം. അതിനായി കഠിനപരിശീലനം തുടങ്ങി. ഒളിമ്പിക്‌സ് സ്വര്‍ണമാണ് ഏതൊരു കായികതാരത്തിന്റെയും പ്രധാനലക്ഷ്യം. അടുത്തവര്‍ഷം നടക്കുന്ന കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസുകളിലും മികച്ച പ്രകടനം ലക്ഷ്യമിടുന്നു.
വളര്‍ച്ച വേഗത്തിലായിരുന്നല്ലോ ?
ഗുവാഹാട്ടി സായിയിലെ പരിശീലനമാണ് കരിയറില്‍ വലിയ നേട്ടമായത്. ബോക്‌സിങ്ങിലെ അടിസ്ഥാനപാഠങ്ങള്‍ അവിടെനിന്ന് പഠിച്ചു. സംസ്ഥാനചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുത്തു. 2018, 2019 ലോക ചാമ്പ്യന്‍ഷിപ്പുകളിലും വെങ്കലം നേടി. അവസാനം ടോക്യോയില്‍ വെങ്കലവും.
Content Highlights: Interview with Olympic medal winner Lovlina Borgohain
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..