ഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടുന്ന ആദ്യ മിസോറംകാരിയെന്ന ചരിത്രനേട്ടമുണ്ട് ലാല്‍റെംസിയാമിക്ക്. 2018 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടിയ ടീമില്‍ അംഗമായിരുന്നതോടെയാണ് അപൂര്‍വ നേട്ടം 19-കാരിക്ക് സ്വന്തമായത്. ഇന്ത്യന്‍ വനിത ഹോക്കിയിലെ ഭാവി പ്രതീക്ഷ കൂടിയാണ് മുന്നേറ്റനിരതാരം. 

ഐസോളില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള കൊളസിബിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച സിയാമി മിസോറം സര്‍ക്കാരിന്റെ ഹോക്കി പരിശീലന പദ്ധതിയിലൂടെയാണ് വളര്‍ന്നുവന്നത്. 2016-ല്‍ ന്യൂഡല്‍ഹിയിലെ ദേശീയ ഹോക്കി അക്കാദമിയിലേക്ക് തിരിഞ്ഞെടുക്കപ്പെട്ടത് കരിയറിലെ വഴിത്തിരിവായി.

ഏഷ്യന്‍ യൂത്ത് ഒളിമ്പിക്‌സ് യോഗ്യത റൗണ്ടില്‍ അഞ്ച് കളിയില്‍നിന്ന് ഏഴ് ഗോള്‍ നേടിയതോടെ ദേശീയ ടീമിലേക്ക് വിളിയെത്തി. 2017 -ല്‍ ഏഷ്യകപ്പ് ജയിച്ച ടീമിലും 2018 ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ റണ്ണറപ്പായ ടീമിലും കളിച്ചു. ഏഷ്യന്‍ ഗെയിംസില്‍ നാല് ഗോള്‍ നേടി. രാജ്യത്തിനായി ഇതുവരെ 42 മത്സരം കളിച്ചു. 15 ഗോളും നേടി. 2018 ലോകകപ്പിലും രാജ്യത്തെ പ്രതിനിധീകരിച്ചു.

Content Highlights: Indian Women's hockey Team Star Lalremsiami