മലയാളത്തിന്റെ ഉഷസ്സ്


ഉഷ ഭർത്താവ് ശ്രീനിവാസനും മകൻ ഉജ്വലിനുമൊപ്പം | Photo: NM Pradeep / mathrubhumi

ന്ത്യന്‍ വനിതാ അത്ലറ്റുകളുടെ മാതൃകയാണ് പി.ടി. ഉഷ. അന്താരാഷ്ട്ര കായികവേദികളില്‍ ഇന്ത്യയ്ക്കുവേണ്ടി ഒട്ടേറെ വനിതകള്‍ മെഡലണിഞ്ഞിട്ടുണ്ടെങ്കിലും ഉഷയെപ്പോലെ സ്വാധീനം ചെലുത്തിയവര്‍ അധികമില്ല. ഒളിമ്പിക് മെഡലിന് തൊട്ടടുത്തെത്തി ഉഷ തന്റെ ആധികാരികത തെളിയിക്കുകയും ചെയ്തു. ഇന്നും ഒളിമ്പിക്‌സിലെ അത്ലറ്റിക്‌സില്‍ ഇന്ത്യന്‍ വനിതയുടെ ഏറ്റവും മികച്ച പ്രകടനവും അതാണ്.

1964 ജൂണ്‍ 27-ന് ജനിച്ച പയ്യോളി പിലാവുള്ളകണ്ടി തെക്കേപ്പറമ്പില്‍ ഉഷ 1970-കളുടെ അവസാനം സ്‌കൂള്‍ കായികോത്സവങ്ങളില്‍ മെഡലുകള്‍ വാരിക്കൂട്ടിക്കൊണ്ടാണ് അത്ലറ്റിക്‌സ് ലോകത്ത് ശ്രദ്ധ നേടിയത്. 100 മീറ്റര്‍, 200 മീറ്റര്‍, ഹര്‍ഡില്‍സ്, ഹൈജമ്പ്, ലോങ്ജമ്പ് തുടങ്ങി എല്ലാ ഇനങ്ങളിലും അന്ന് മികവുകാട്ടി. 1979-ലെ ദേശീയ സ്‌കൂള്‍ കായികമേളയില്‍ വ്യക്തിഗത ചാമ്പ്യനായി. സംസ്ഥാന കോളേജ് മീറ്റില്‍ 14 മെഡലുകള്‍വരെ നേടിയിട്ടുണ്ട്.

'ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ് പി.ടി. ഉഷ. കായികരംഗത്ത് അവരുടെ നേട്ടങ്ങള്‍ എല്ലാവര്‍ക്കും അറിയാം. പുതുതലമുറയിലെ അത്ലറ്റുകളെ വളര്‍ത്തിയെടുക്കാന്‍ അവര്‍ നടത്തുന്ന കഠിനാധ്വാനവും അതുപോലെതന്നെ പ്രധാനമാണ്. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട പി.ടി. ഉഷയ്ക്ക് അഭിനന്ദനങ്ങള്‍' - പ്രധാനമന്ത്രി നരേന്ദ്ര മോദി (ട്വിറ്ററില്‍)

1982-ലെ ഡല്‍ഹി ഏഷ്യാഡില്‍ 100, 200 മീറ്ററുകളില്‍ വെള്ളി നേടി. 1983-ല്‍ കുവൈത്തില്‍ നടന്ന ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ ഏഷ്യന്‍ റെക്കോഡോടെ 400 മീറ്ററില്‍ സ്വര്‍ണം. 1984 ലോസ് ആഞ്ജലിസ് ഒളിമ്പിക്‌സിലെ ഉഷയുടെ മെഡല്‍നഷ്ടം ഇന്ത്യന്‍ കായികരംഗത്തിന്റെയാകെ നഷ്ടമായി മാറി. 400 മീറ്റര്‍ ഹര്‍ഡില്‍സിലെ ഹീറ്റ്സില്‍ 56.81 സെക്കന്‍ഡിലും സെമിയില്‍ 55.54 സെക്കന്‍ഡിലും ഓടിയെത്തി ഫൈനലിന് യോഗ്യത നേടി. ഫൈനലില്‍ 55.42 സെക്കന്‍ഡില്‍ ഓടിയെത്തിയ ഉഷയ്ക്ക് സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന് വെങ്കലമെഡല്‍ നഷ്ടമായി. ഫോട്ടോഫിനിഷില്‍ നാലാംസ്ഥാനക്കാരിയായാണ് ഫിനിഷ് ചെയ്തത്. അത് ദേശീയ റെക്കോഡായിരുന്നു. 38 വര്‍ഷത്തിനുശഷവും ആ ദേശീയ റെക്കോഡ് ഉഷയുടെ പേരിലുണ്ട്.

1985-ലെ ജക്കാര്‍ത്ത ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചു സ്വര്‍ണമടക്കം ആറു മെഡലുമായി ഉഷ വിസ്മയം തീര്‍ത്തു. ചാമ്പ്യന്‍ഷിപ്പില്‍ അതുവരെ ഒരു താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. 1986 സോള്‍ ഏഷ്യന്‍ ഗെയിംസില്‍ നാലു സ്വര്‍ണമടക്കം അഞ്ചു മെഡല്‍ നേടി. 1976 മുതല്‍ 2000 വരെ നീണ്ടുനില്‍ക്കുന്ന കരിയറില്‍ 103 അന്താരാഷ്ട്ര മെഡലുകളും ആയിരത്തിലേറെ ദേശീയ മെഡലുകളും നേടി.

അര്‍ജുന (1984), പദ്മശ്രീ (1985) ബഹുമതികള്‍ നേടി. മത്സരരംഗത്തുനിന്ന് വിരമിച്ചശേഷം കോഴിക്കോട് കിനാലൂരില്‍ ഉഷ സ്‌കൂള്‍ ഓഫ് അത്ലറ്റിക്‌സിന് തുടക്കം കുറിച്ചു. ഭര്‍ത്താവ് വി. ശ്രീനിവാസന്‍. മകന്‍: വി. ഉജ്വല്‍.

Content Highlights: From track and fields to the Rajya Sabha P T Usha has a new role

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022

Most Commented