ഓപ്പണിങ്ങിലെ ഒ.കെ


രാകേഷ് കെ. നായര്‍

വിടവാങ്ങിയത് കേരള ക്രിക്കറ്റിലെ കരുത്തനായ ഓപ്പണര്‍

1969-ൽ ബിജാപ്പുരിൽ മൈസൂരുവിനെതിരായ മത്സരത്തിൽ ഓപ്പൺ ചെയ്യാനെത്തുന്ന സുരി ഗോപാലകൃഷ്ണനും ഒ.കെ. രാംദാസും | Photo: mathrubhumi archives

തിരുവനന്തപുരം: കേരളത്തിന്റെ എക്കാലത്തെയും മികച്ച ഓപ്പണര്‍മാരിലൊരാളായിരുന്നു ബുധനാഴ്ച അന്തരിച്ച ഒ.കെ. രാംദാസ്. കേരള ക്രിക്കറ്റിന് അടിത്തറനല്‍കിയ 1970-കളില്‍ രാംദാസും സുരി ഗോപാലകൃഷ്ണനും ചേര്‍ന്ന ഓപ്പണിങ് സഖ്യം ടീമിന്റെ നട്ടെല്ലായിരുന്നെന്ന് രഞ്ജി ട്രോഫിയിലും എസ്.ബി.ടി. ടീമിലും രാംദാസിനൊപ്പം കളിച്ച രഞ്ജി തോമസ് ഓര്‍ക്കുന്നു. പല മത്സരങ്ങളിലും ടീം ടോട്ടലിന്റെ പകുതിയും ഇവരുടെ സംഭാവനയാണ്. ഇവര്‍ നല്‍കിയ മികച്ച തുടക്കങ്ങള്‍ മുതലാക്കാന്‍തക്ക മധ്യനിര അന്ന് ഇല്ലാതെപോയി.

മൈസൂര്‍, കര്‍ണാടക, തമിഴ്നാട്, ഹൈദരാബാദ് തുടങ്ങിയവയുള്‍പ്പെടുന്ന സൗത്ത്സോണിലായിരുന്നു കേരളം. 1970-കളില്‍ ഇന്ത്യന്‍ ടീമില്‍ ദക്ഷിണേന്ത്യയില്‍നിന്നുള്ള താരങ്ങളായിരുന്നു കൂടുതലും. അതുകൊണ്ടുതന്നെ പല മത്സരങ്ങളിലും രാംദാസ് കളിച്ചത് ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പമാണ്. ബ്രിജേഷ് പട്ടേല്‍, ഗുണ്ടപ്പ വിശ്വനാഥ്, സയ്യിദ് കിര്‍മാനി, വൈ.ബി. ചന്ദ്രശേഖര്‍, ഇ.എ.എസ്. പ്രസന്ന, എം.എല്‍. ജയ്‌സിംഹ, വെങ്കിട്ട രാഘവന്‍, കെ. ശ്രീകാന്ത്, തുടങ്ങിയവര്‍ക്കെതിരേ രാംദാസ് കളിച്ചിട്ടുണ്ട്. ക്രിക്കറ്റിനെ അദ്ദേഹം ജീവിതത്തോട് ചേര്‍ത്തുനിര്‍ത്തി. ഇന്ത്യ ലോകകപ്പ് ജയിച്ച 1983-ലാണ് മകന്‍ ജനിച്ചത്. കപില്‍ദേവിന്റെ ആരാധകനായിരുന്ന രാംദാസ് മകന് കപില്‍ എന്ന് പേരിട്ടു.

20-ാം വയസ്സില്‍ ബാലന്‍ പണ്ഡിറ്റിന്റെ കീഴില്‍ മൈസൂരുവിനെതിരേയായിരുന്നു രാംദാസിന്റെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം. ഇരുപതാം മത്സരത്തില്‍ 1000 റണ്‍സ് തികച്ചു. എസ്.ബി.ഐ.യുടെ ആഭ്യന്തര ടൂര്‍ണമെന്റില്‍ അബിദ് അലിയുടെ കീഴില്‍ ഓള്‍ ഇന്ത്യാ ബാങ്ക് ക്രിക്കറ്റ് ടീമില്‍ അംഗമായി. ബിഷന്‍സിങ് ബേദിക്കൊപ്പവും കളിച്ചു.

2002-ലും 2005-ലും കൊച്ചിയില്‍നടന്ന അന്താരാഷ്ട്രാ ഏകദിന മത്സരങ്ങളുടെ ലെയ്‌സണ്‍ ഓഫീസറും രഞ്ജിയില്‍ റഫറിയുമായിരുന്നു. രഞ്ജി ട്രോഫി സെലക്ഷന്‍ ടീം അംഗം, സൗത്ത് സോണ്‍ ക്രിക്കറ്റ് ടീം മാനേജര്‍, ഓള്‍ ഇന്ത്യാ അസോഷ്യേറ്റ് ബാങ്ക് ക്രിക്കറ്റ് ടീം പരിശീലകന്‍, സെലക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. അന്താരാഷ്ട്ര വെറ്ററന്‍സ് മത്സരത്തില്‍ കമന്റേറ്ററായും എത്തി.

Content Highlights: Former Kerala Ranji Trophy captain OK Ramdas Kerala s prolific opener of the 1970s

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented