പുതിയ സ്റ്റേഡിയങ്ങള്‍ പരിസ്ഥിതി ആഘാതം കുറച്ചും പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന രീതിയിലുമാണ് നിര്‍മിക്കപ്പെടുന്നത്. ലോകത്ത് ഇത്തരം മാതൃകകള്‍ ഏറെയുണ്ട്. ചില ഉദാഹരണങ്ങള്‍...

യൊഹാന്‍ ക്രൈഫ് സ്റ്റേഡിയം, ആംസ്റ്റര്‍ഡാം

ലോകത്തെ ആദ്യത്തെ കാര്‍ബണ്‍രഹിത സ്റ്റേഡിയം. ഊര്‍ജത്തിനായി 4200 സോളാര്‍ പാനലുകളും 11 കാറ്റാടികളും ഉപയോഗിക്കുന്നു. അടുത്തുള്ള തടാകത്തിലെ ജലം ഉപയോഗിച്ചാണ് സ്റ്റേഡിയത്തിലെ ശീതീകരണ സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നത്. അയാക്‌സിന്റെ ഹോം ഗ്രൗണ്ട്.

environment friendly stadiums in the world
മെറ്റ്ലൈഫ് സ്റ്റേഡിയം, ന്യൂയോര്‍ക്ക് | Photo Courtesy: Getty Images

മെറ്റ്ലൈഫ് സ്റ്റേഡിയം, ന്യൂയോര്‍ക്ക്

82,500 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയം. പുനരുപയോഗപ്പെടുത്തിയ 40,000 ടണ്‍ സ്റ്റീലാണ് നിര്‍മാണത്തിനുപയോഗിച്ചത്. ഇതുപോലെ പഴയ പ്ലാസ്റ്റിക് സംസ്‌കരിച്ചെടുത്താണ് സീറ്റുകള്‍ നിര്‍മിച്ചത്. സൗരോര്‍ജത്തിലാണ് പ്രവര്‍ത്തനം.

environment friendly stadiums in the world
സിഗ്നല്‍ ഇടുന, ഡോര്‍ട്മുണ്‍ഡ് | Photo Courtesy: Getty Images

സിഗ്നല്‍ ഇടുന, ഡോര്‍ട്മുണ്‍ഡ്

പാരമ്പര്യേതര ഊര്‍ജം ഉപയോഗിച്ചാണ് സ്റ്റേഡിയത്തിന്റെ പ്രവര്‍ത്തനം. ബൊറൂസ്സിയ ഡോര്‍ട്മുണ്‍ഡിന്റെ ഹോം ഗ്രൗണ്ട്.

environment friendly stadiums in the world
ചിന്നസ്വാമി സ്റ്റേഡിയം | Photo Courtesy: Getty Images

ഇന്ത്യയിലെ ചിന്നസ്വാമി സ്റ്റേഡിയം

ലോകത്തെ ആദ്യത്തെ സൗരോര്‍ജ സ്റ്റേഡിയം. 400 കിലോവാട്ടിന്റെ പ്ലാന്റാണിവിടെയുള്ളത്. 5.90 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പ്രതിവര്‍ഷം ഉത്പാദിപ്പിക്കുന്നത്. മഴവെള്ള സംഭരണി, ബയോഗ്യാസ് പ്ലാന്റ്, മഴ പെയ്താല്‍ ഗ്രൗണ്ടിലെ വെള്ളം വേഗത്തില്‍ നീക്കം ചെയ്യാന്‍ കഴിയുന്ന സബ്ബ് എയര്‍ സിസ്റ്റം എന്നിവ സ്റ്റേഡിയത്തിലുണ്ട്.

environment friendly stadiums in the world
നാഷണല്‍ സ്റ്റേഡിയം, തായ്‌വാന്‍ | Photo Courtesy: Getty Images

നാഷണല്‍ സ്റ്റേഡിയം, തായ്‌വാന്‍

ഡ്രാഗണിന്റെ ആകൃതിയുള്ള സ്റ്റേഡിയം പ്രവര്‍ത്തിക്കുന്നത് സൗരോര്‍ജത്തില്‍. ഇതിനായി 8844 പാനലുകള്‍ നിലവിലുണ്ട്. സ്റ്റേഡിയനിര്‍മാണസമയത്ത് മരങ്ങള്‍ മുറിച്ചുമാറ്റാതെ മറ്റൊരിടത്തേക്ക് മാറ്റിനട്ടു.

Content Highlights: environment friendly stadiums in the world