ഗിന്നസ് ലോക റെക്കോഡിലേക്ക് നടന്നടുത്ത് ഒരു പതിനൊന്നുകാരന്‍


സാധന സുധാകരന്‍

യു.എസില്‍ നടന്ന 48-ാമത് വാര്‍ഷിക ലോക ഓപ്പണില്‍ 319 നീക്കങ്ങളുമായി 4 മണിക്കൂറിലാണ് 11കാരനായ അജിതേഷ് ഗെയിം പൂര്‍ത്തിയാക്കിയത്

അജിതേഷ് നായർ | Photo: special arrangement

റ്റവും അധികം നീക്കങ്ങള്‍ നടത്തിയ ചെസിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഗെയിം എന്ന ഗിന്നസ് ലോക റെക്കോഡ് സ്വന്തം പേരിനോട് ചേര്‍ക്കാനുളള കാത്തിരിപ്പിലാണ് ഇന്ത്യന്‍ വംശജനായ അമേരിക്കക്കാരന്‍ പയ്യന്‍ അജിതേഷ് നായര്‍. യു.എസില്‍ നടന്ന 48-ാമത് വാര്‍ഷിക ലോക ഓപ്പണില്‍ 319 നീക്കങ്ങളുമായി 4 മണിക്കൂറിലാണ് 11കാരനായ അജിതേഷ് ഗെയിം പൂര്‍ത്തിയാക്കിയത്. ലിന്‍ഡന്‍ ലി ആയിരുന്നു അജിതേഷിന്റെ എതിരാളി.

നിക്കോളിക് - ആര്‍സോവിക് എന്നിവര്‍ തമ്മില്‍ 1989-ല്‍ നടന്ന 269 നീക്കങ്ങള്‍ നടത്തിയ 20 മണിക്കൂര്‍ ദൈര്‍ഘ്യമേറിയ മത്സരമാണ് ഏറ്റവുമധികം നീക്കങ്ങള്‍ നടത്തിയ മത്സരമായി കണക്കാക്കുന്നത്. റെക്കോഡ് സൃഷ്ടിക്കാന്‍ തുടങ്ങുകയാണെന്നറിയാതെയാണ് അജിതേഷ് കരുക്കള്‍ നീക്കിത്തുടങ്ങിയത്. മത്സരത്തിനൊടുവില്‍ ഇക്കാര്യം പരിശീലകന്‍ അജിതേഷിന്റെ അച്ഛന്‍ സുഭാഷിന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ എങ്കില്‍ പിന്നെ റെക്കോഡിനായി ശ്രമിക്കാമെന്ന് അജിതേഷും കുടുംബവും തീരുമാനിക്കുകയായിരുന്നു. സുഭാഷ് ഗിന്നസ് അധികൃതരെ വിവരമറിയിച്ചു. രേഖകള്‍ കൈമാറി. പരിശോധനകള്‍ പൂര്‍ത്തിയാക്കി ഉടന്‍ വിവരമറിയിക്കാമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിരിക്കുകയാണ്.

ഓഗസ്റ്റ് ഏഴ്, ഒമ്പത് തീയതികളിലായി നടന്ന മത്സരത്തില്‍ ഓപ്പണ്‍ കാറ്റഗറിയിലാണ് അജിതേഷ് പങ്കെടുത്തത്. എഫ്.ഐ.ഡി.ഇ. റേറ്റിങ്ങില്‍ 1864-ാം സ്ഥാനമാണ് അജിതേഷിന്. റാങ്കിങ് പട്ടികയില്‍ 2000-ത്തില്‍ താഴെയാണെങ്കിലും ഗ്രാന്‍ഡ്മാസ്റ്റര്‍ ഇന്റര്‍നാഷണല്‍ മത്സരങ്ങള്‍ക്ക് പകരം ഓപ്പണ്‍ കാറ്റഗറിയില്‍ മത്സരിക്കാനായിരുന്നു അജിതേഷിന്റെ തീരുമാനം. 122 കളിക്കാരില്‍ 41-ാം സ്ഥാനവും നേടി. ആറാംക്ലാസ് വിദ്യാര്‍ഥിയായ ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം അതൊരു മികച്ച നേട്ടമായാണ് അജിതേഷിന്റെ അച്ഛന് സുഭാഷ് കരുതുന്നത്. ടെക്‌സാസിലെ ട്രെന്റ് മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് അജിതേഷ്.

വിശ്വനാഥന് ആനന്ദ്, മാഗ്‌നസ് കാള്‍സെന്‍, ഗാരി കാസ്പറോവ്, ഫബിനോ ലുയിഗി കരാവ്‌ന എന്നിവരുടെ മത്സരങ്ങള്‍ വിശകലം ചെയ്യാന്‍ ഇഷ്ടപ്പെടുന്ന അജിതേഷ് ആറുവയസ്സിലാണ് ചെസ് കളിച്ചുതുടങ്ങുന്നത്. പ്രമുഖ പരിശീലകരായ പ്രസന്ന റാവു, സൂരബ് എന്നിവരുടെ പരിശീലനം കൂടി ലഭിച്ചതോടെ അജിതേഷ് ചെസിനെ ഗൗരവത്തോടെ സമീപിച്ചുതുടങ്ങി. ''എനിക്ക് ഗെയിം വളരെയധികം ഇഷ്ടമാണ്. കാരണം എതിരാളികളുടെ നീക്കങ്ങളെ മുന്‍കൂട്ടി കാണാനും ചിന്തിക്കാനും അത് സഹായിക്കുന്നു.'' - അജിതേഷ് പറയുന്നു.

eleven year old Ajithesh is on the verge of breaking the Guinness World Record

അഞ്ചാം തരത്തില്‍ പഠിക്കുമ്പോഴാണ് റീജണല്‍ സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ അജിതേഷ് വിജയിയാകുന്നത്. ഫ്‌ളോറിഡയില്‍ വെച്ചുനടന്ന യുഎസ് നാഷണല്‍സില്‍ 20-ാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. സാങ്കേതിക വിദ്യ ചെസില്‍ വളരെയെധികം പ്രഭാവം ചെലുത്തിയിട്ടുണ്ടെന്നും തന്റെ ഗെയിം വിശകലം ചെയ്യാന്‍ കഴിയുന്ന നല്ലൊരു ചെസ് എഞ്ചിന്റെ സഹായത്തോടെ ദീര്‍ഘനേരം ഓണ്‍ലൈന്‍ പരിശീലനം നടത്താനാകുമെന്നും അജിതേഷ് പറയുന്നു.

ചെസില്‍ മാത്രമല്ല ഈ ലിറ്റില്‍ സ്റ്റാര്‍ തിളങ്ങുന്നത് സംഗീതവും ബാന്‍ഡും എല്ലാം അജിതേഷിന്റെ ഇഷ്ടങ്ങളാണ്. പസിളുകള്‍ ഇഷ്ടപ്പെടുന്ന അജിതേഷ് ചെസ് ഡോട്‌കോമിന്റെ ലോക പസില്‍ റേറ്റിങ്ങില്‍ ആദ്യ അമ്പതിനുളളില്‍ ഇടം നേടിയിട്ടുണ്ട്.

തലശ്ശേരി സ്വദേശിയായ സുഭാഷിന്റെയും കണ്ണൂര്‍ സ്വദേശിനി അര്‍ച്ചനയുടെയും മകനാണ് അജിതേഷ്. കണ്ണൂര്‍ തളിപ്പറമ്പിലുളള മുത്തശ്ശനെയും മുത്തശ്ശിയെയും കാണാന്‍ വര്‍ഷത്തിലൊരിക്കല്‍ അജിതേഷും കുടുംബവും നാട്ടിലെത്തും. എന്നാല്‍ ദേശീയ, സംസ്ഥാന, നഗരതല ടൂര്‍ണമെന്റുകളിലും പങ്കെടുക്കുന്നതിനാല്‍ ഇന്ത്യന്‍ സന്ദര്‍ശനങ്ങള്‍ ചിലപ്പോഴെല്ലാം മാറ്റിവെക്കേണ്ടതായി വരാറുണ്ടെന്ന് അര്‍ച്ചന പറയുന്നു.

ഓപ്പണിങ്‌സ്, മിഡില്‍ ഗെയിം, എന്‍ഡ് ഗെയിം എന്നിവയില്‍ ശ്രദ്ധയൂന്നി മുന്നോട്ടുപോകാനാണ് അജിതേഷ് ആഗ്രഹിക്കുന്നത്. ഇതിലേക്ക് ശ്രദ്ധ പതിപ്പിക്കുന്നത് ഗ്രാന്‍ഡ്മാസ്റ്റര്‍ ടൈറ്റില്‍ എന്ന ലക്ഷ്യത്തിലേക്കുളള വഴി സുഗമമാക്കും എന്ന് അജിതേഷ് കരുതുന്നു. ''ഗിന്നസ് വേള്‍ഡ് റെക്കോഡ് സ്വന്തമാക്കിയാല്‍ ലോക ചെസ് ചരിത്രത്തിന്റെ നെറുകയില്‍ നില്‍ക്കുന്നതായി അനുഭവപ്പെടും. ഗ്രാന്‍ഡ് മാസ്റ്റേഴ്‌സിനും ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സിനും വെല്ലുവിളി ഉയര്‍ത്താനും ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ അതിനായി കൂടുതല്‍ പരിശീലനം നടത്തേണ്ടതുണ്ട്.'' ലക്ഷ്യങ്ങളെ കുറിച്ച് അജിതേഷ് വാചാലനാകുന്നു.

ചെസിലെ പുതിയ താരോദയം തന്നെയാണ് അജിതേഷ്. ഒരിക്കല്‍ തനിക്ക് ലഭിച്ച ഉപദേശത്തെ ഉള്‍ക്കൊണ്ട് ശ്രദ്ധാപൂര്‍വ്വം അജിതേഷ് മുന്നോട്ടുളള നീക്കങ്ങള്‍ കണക്കുകൂട്ടുകയാണ്, ''ഒരിക്കലും നിങ്ങളുടെ എതിരാളിയെ കുറച്ചുകാണരുത്.''

Content Highlights: eleven year old Ajithesh is on the verge of breaking the Guinness World Record


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023

Most Commented