ണ്ണൂര്‍ കണ്ണാടിപ്പറമ്പുകാരനായ പ്ലസ് ടു വിദ്യാര്‍ഥി അനജിനെ കണ്ടിട്ടുള്ളവരെല്ലാം ഒരേ സ്വരത്തില്‍ പറയുന്ന ഒരു കാര്യമുണ്ട് 'മരപ്പൊടിയാണ് സാറേ ഇവന്റെ മെയ്ന്‍.' അതെ, കണ്ണാടിപ്പറമ്പ് ജി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥി അനജ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മരപ്പൊടിയില്‍ കാലുകൊണ്ട് തീര്‍ക്കുന്ന ദൃശ്യവിസ്മയങ്ങള്‍ കൊണ്ടാണ്.

കണ്ണാടിപ്പറമ്പിലെ വീട്ടുവരാന്തയിലെ നിലത്ത് മരപ്പൊടി വിതറി അതില്‍ കാലുകൊണ്ട് അനജ് വരച്ചവരില്‍ മലയാളത്തിന്റെ സ്വന്തം ലാലേട്ടനും മമ്മൂക്കയും ജയസൂര്യയും ആസിഫ് അലിയും അടക്കമുള്ളവരുണ്ട്. ഇപ്പോഴിതാ മരപ്പൊടിയില്‍ അനജ് തീര്‍ക്കുന്ന ചിത്രങ്ങള്‍ കണ്ട് അത് ആസ്വദിച്ചവരില്‍ ബാഴ്‌സലോണയുടെയും ബ്രസീല്‍ ദേശീയ ടീമിന്റെയും ജേഴ്‌സില്‍ കാല്‍പ്പന്തുകൊണ്ട് വിസ്മയം തീര്‍ത്ത റൊണാള്‍ഡീന്യോയും ഇടംപിടിച്ചിരിക്കുകയാണ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anaj (@art._anaj)

ദിവസങ്ങള്‍ക്കു മുമ്പ് വരച്ച നടന്‍ ജയസൂര്യയുടെ കുടുംബചിത്രവും ഇതിന്റെ വീഡിയോയും അനജ് ബ്രസീലിയന്‍ ബോക്‌സറായ ലൂക്കാസ് പൈറസിന് അയച്ചുകൊടുത്തിരുന്നു. റൊണാള്‍ഡീന്യോയുമായി അടുപ്പമുള്ള ലൂക്കാസ് ഇത് താരത്തെ കാണിക്കുകയായിരുന്നു. നേരത്തെ റൊണാള്‍ഡീന്യോയുടെ ചിത്രവും അനജ് ഇത്തരത്തില്‍ മരപ്പൊടിയില്‍ കാലുകൊണ്ട് വരച്ചിട്ടുണ്ട്. റൊണാള്‍ഡീന്യോ വീഡിയോ കാണുന്നതിന്റെ ദൃശ്യം ലൂക്കാസ് തന്നെ പിന്നീട് അനജിന് അയച്ചുകൊടുക്കുകയായിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anaj (@art._anaj)

അഞ്ചാം ക്ലാസ് മുതല്‍ ചിത്രരചന പഠിക്കുന്ന അനജിന്റെ ഇഷ്ട ഇനം പെന്‍സില്‍ ഡ്രോയിങ്ങാണ്. കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്ത് വെറുതെ മരപ്പൊടിയില്‍ പരീക്ഷണത്തിന് മുതിരുകയായിരുന്നുവെന്ന് അനജ് പറയുന്നു. ആദ്യം വീടിനടുത്തുള്ള പറമ്പില്‍ മരപ്പൊടി വിതറി കൈ കൊണ്ടാണ് ചിത്രം വരച്ചത്. നടന്‍ ജയസൂര്യയുടെ ചിത്രമായിരുന്നു ആദ്യം വരച്ചത്. 

പിന്നീടാണ് കാലു കൊണ്ടുള്ള പരീക്ഷണത്തിന് മുതിരുന്നത്. മരപ്പൊടിയില്‍ ആദ്യം കാലുകൊണ്ട് വരച്ചത് നടന്‍ ബിനീഷ് ബാസ്റ്റിന്റെ ചിത്രമാണ്. അദ്ദേഹം കാരണമാണ് തന്നെ കൂടുതല്‍ ആളുകള്‍ അറിയാന്‍ തുടങ്ങിയതെന്ന് അനജ് പറഞ്ഞു. ഒരിക്കല്‍ അദ്ദേഹത്തെ നേരിട്ട് പോയി കണ്ടിട്ടുമുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anaj (@art._anaj)

ചിത്രം കണ്ടിട്ട് ഒരിക്കല്‍ മോഹന്‍ലാല്‍ മെസേജ് അയച്ചതാണ് തനിക്ക് ഏറെ സന്തോഷമായതെന്നും അനജ് പറയുന്നു. പിന്നീട് ആറാട്ടിലെ ചിത്രം വരച്ചപ്പോള്‍ അദ്ദേഹം വോയിസ് മെസേജ് അയച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anaj (@art._anaj)

ആടിലെ ചിത്രം വരച്ചപ്പോള്‍ ജയസൂര്യയുടെ കോളും അനജിന് വന്നു. ജയസൂര്യ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ചിത്രം പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. മരപ്പൊടിയിലെ കാല്‍വര ഈ വര്‍ഷം ഇന്ത്യന്‍ ബുക്ക്‌സ് ഓഫ് റെക്കോഡ്‌സിലും ഇടംപിടിച്ച സന്തോഷത്തിലാണ് ഇപ്പോള്‍ അനജ്. 

കൂടാതെ, അടുത്തിടെ സംസ്ഥാന ചൈല്‍ഡ് ലൈന്‍ നടത്തിയ ചിത്രരചനാ മത്സരത്തില്‍ സമ്മാനമായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയും ചെയ്തു ഈ മിടുക്കന്‍.

Content Highlights: drawings with wood dust by using feet here is the artist who shocked Ronaldinho