നെപ്പോമ്‌നിഷി തിരിച്ചുവരുമോ?


ദുബായില്‍ നിന്ന് ചെസ് ഒളിമ്പ്യന്‍ എൻ.ആര്‍ അനില്‍ കുമാര്‍

2 പോയിന്റ് പിന്നില്‍ നില്‍ക്കുന്ന നെപ്പോമ്‌നിഷിക്ക് മറ്റൊരു ഈവോ ഫിഷറോ ആകുവാന്‍ സാധിക്കുമോ? സാധ്യത കുറവാണെങ്കിലും അസാധ്യം എന്ന് എഴുതിത്തള്ളാനാവില്ല.

Photo: AFP

ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പ് കിരീടപോരാട്ടചരിത്രത്തില്‍ 2 കളിക്കാര്‍ മാത്രമേ ഇതുവരെ 2 പോയിന്റ് പിന്നിട്ടുനിന്ന ശേഷം ഗംഭീരമായ തിരിച്ചുവരവിലൂടെ ജേതാക്കളായിട്ടുള്ളൂ .

നിലവിലെ ചാമ്പ്യനായ അലക്സാണ്ടര്‍ ആലഖൈനിനെ നിഷ്‌കാസനം ചെയ്ത ഡോക്ടര്‍ മാക്‌സ് ഈവും മറ്റൊരു നിലവിലെ ചാമ്പ്യനായ ബോറിസ് സ്പാസ്‌ക്കിയെ തകര്‍ത്തെറിഞ്ഞ ഇതിഹാസതാരം ബോബി ഫിഷറും. 1935 ല്‍ നെതര്‍ലാന്‍ഡ്‌സില്‍ നടന്ന ലോകകിരീടപോരാട്ടത്തില്‍ ആദ്യത്തെ 7 ഗെയിമുകള്‍ പൂര്‍ത്തിയായപ്പോള്‍ നിലവിലെ ചാമ്പ്യന്‍ ആലഖൈന്‍ 5 - 2 എന്ന വന്‍ ലീഡ് നേടി.

ചെസ്സ് പണ്ഡിതരെല്ലാം മാക്‌സ് ഈവിനെ മത്സരത്തില്‍ നിന്നും എഴുതിത്തള്ളി. എന്നാല്‍ അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയ ഈവ് ഒടുവില്‍ 15 .5 - 14 .5 എന്ന സ്‌കോറിന് ആലഖൈനെ മറികടന്നുകൊണ്ട് ലോകചാമ്പ്യനായി.

1972 ല്‍ നടന്ന പ്രസിദ്ധമായ ലോകചാമ്പ്യന്ഷിപ്പ് ഫൈനലില്‍ റഷ്യന്‍ ലോകചാമ്പ്യന്‍ ബോറിസ് സ്പാസ്‌ക്കിക്കെതിരെ വളരെ നാടകീയമായാണ് അമേരിക്കന്‍ ചെസ്സ് ഇതിഹാസതാരം ബോബി ഫിഷര്‍ മത്സരം തുടങ്ങിയത്. സമനിലയില്‍ അവസാനിക്കും എന്ന് എല്ലാവരും ഉറപ്പിച്ച ആദ്യ ഗെയിം ഫിഷര്‍ പരാജയപ്പെട്ടു. രണ്ടാമത്തെ ഗെയിം കളിക്കാന്‍ അദ്ദേഹം എത്തിയതുമില്ല. അങ്ങനെ തുടക്കത്തില്‍ തന്നെ 2 - 0 എന്ന ലീഡ് എതിരാളിക്ക് സമ്മാനിച്ച ഫിഷര്‍ പിന്നെ മത്സരത്തില്‍ ഒരിക്കല്‍ പോലും തിരിഞ്ഞു നോക്കിയില്ല. എലാ അര്‍ത്ഥത്തിലും അദ്ദേഹം സ്പാസ്‌ക്കിയെ തൂത്തുവാരിക്കൊണ്ട് 12 .5 - 8 .5 എന്ന വന്‍ മാര്‍ജിനോടെ കിരീടം സ്വന്തമാക്കി.

പിന്നീട് അദ്ദേഹം ഗൗരവമുള്ള ചെസ്സ് മത്സരങ്ങളില്‍ പങ്കെടുത്തില്ല എന്നത് ചെസ്സ് ലോകത്തെ ഏറ്റവും വലിയ നഷ്ടങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. 2 പോയിന്റ് പിന്നില്‍ നില്‍ക്കുന്ന നെപ്പോമ്‌നിഷിക്ക് മറ്റൊരു ഈവോ ഫിഷറോ ആകുവാന്‍ സാധിക്കുമോ? സാധ്യത കുറവാണെങ്കിലും അസാധ്യം എന്ന് എഴുതിത്തള്ളാനാവില്ല.

പക്ഷെ എട്ടാം ഗെയിമില്‍ നിപ്പോ കളിച്ച കളി ദൗര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പ്രതിഭയെ പ്രതിഫലിപ്പിക്കുന്ന ഒന്നായിരുന്നില്ല.

വൈറ്റ്: മാഗ്‌നസ് കാള്‍സണ്‍ (നോര്‍വേ)
ബ്ലാക്ക്: യാന്‍ നെപ്പോമ്‌നിഷി (ഫിഡെ /റഷ്യ )

1. e4

വെള്ളക്കരുക്കളെടുത്തുകളിക്കുന്ന ലോകചാമ്പ്യന്‍ മാഗ്‌നസ് കാള്‍സണ് വേണ്ടി ആദ്യ നീക്കം നടത്തിയത് റയല്‍ മാഡ്രിഡിന്റെ മുന്‍ ഫുടബോള്‍ താരം മിഷേല്‍ സല്‍ഗദോ ആയിരുന്നു. ലോകാചാമ്പ്യന്‍ഷിപ്പിന്റെ ഒരു പതിവാണ് എല്ലാ ഗെയിമിന്റെയും ആദ്യനീക്കം ഒരു വിശിഷ്ടാതിഥി നടത്തുക എന്നത്.

1. ... e5 2. Nf3 Nf6

പത്തൊമ്പതാം നൂറ്റാണ്ടിലെ റഷ്യന്‍ കളിക്കാരന്‍ അലക്സാണ്ടര്‍ പെട്രോഫ് പ്രചാരം നല്‍കിയ പെട്രോഫ് പ്രതിരോധം. വൈറ്റ് നടത്തുന്ന അതെ നീക്കങ്ങളാണ് ഇതുവരെ ബ്ലാക്കും നടത്തിയത് എന്നതാണ് ഈ പ്രതിരോധത്തിന്റെ സവിശേഷത.

3. d4

സ്റ്റീനിറ്റ്‌സ് വാരിയേഷന്‍ എന്ന പേരില്‍ ഈ നീക്കത്തില്‍ തുടങ്ങുന്ന ഓപ്പണിങ്ങ് ശാഖ അറിയപ്പെടുന്നു. ആദ്യ ലോക ചാമ്പ്യന്‍ വില്‍ഹെം സ്റ്റീനിറ്റ്‌സിന്റെ ഇഷ്ടനീക്കമായിരുന്നു ഇത്. 3. N x e 5 d6 4. N f 3 N x e 4 ആണ് ഏറ്റവും അധികം കളിക്കപ്പെടുന്ന ഓപ്പണിങ്ങ് ശാഖ.

3. ... Nxe4 4. Bd3 d5 5. Nxe5 Nd7 6. Nxd7 Bxd7 7. Nd2

7.0-0 Bd6 8.Qh5 Nf6 9.Re1+ Kf8 10.Qe2 എന്ന നീക്കങ്ങള്‍ പല ഗ്രാന്‍ഡ് മാസ്റ്റര്‍ ഗെയിമുകളിലും കളിക്കപ്പെട്ടിട്ടുണ്ട്

7 ... Nxd2 8. Bxd2

ഒരു പോയിന്റ് ലീഡ് തന്റെ കൈവശം ഉള്ളതിനാലും അടുത്ത ദിവസം വിശ്രമദിനമായതിനാലും സമനിലക്കാണ് കാള്‍സണ്‍ ലക്ഷ്യമിടുന്നത് എന്ന് വ്യക്തം

Bd6 9. 0-0 h5

അസാധാരണ നീക്കം. ചെസ്സിന്റെ സാമാന്യതത്വങ്ങള്‍ക്ക് നിരക്കാത്തത്. പക്ഷെ ഈ നീക്കം കാള്‍സണെ 41 മിനിറ്റ് നേരം ചിന്തയിലാഴ്ത്തുന്നു.ഈ പൊസിഷനില്‍ മുന്‍പ് ഒരു ഗെയിം തുടര്‍ന്നത് ഇപ്രകാരമായിരുന്നു: 9...Qh4 10.Qe1+ Kf8 11.f4 Qxe1 12.Raxe1 Re8 13.a3 a6 14.Bb4 Bxb4 15.axb4 f6 16.Rxe8+ Kxe8 = 31നീക്കങ്ങള്‍ക്ക് ശേഷം കളി സമനിലയിലായി - ഗെര്‍ഗാക്‌സ് ഏ (2421)-ബോഡോ എന്‍ (2406) ഹംഗറി 2010

10. Qe1+

തികച്ചും അപ്രതീക്ഷിതമായ പ്രതികരണം. 10. c4 അല്ലെങ്കില്‍ 10. Re1 + എന്നിവയാണ് ഗ്രാന്‍ഡ്മാസ്റ്റര്‍മാരും കംപ്യുട്ടറുകളും ഈ സമയം വൈറ്റിനായി നിര്‍ദ്ദേശിച്ചത്.
ഒരു സാദ്ധ്യത ഇങ്ങനെ: 10.c4 Qh4 11.g3 Qxd4 12.Bc3 Qg4 13.Qxg4 Bxg4 14.Bxg7 Rg8 15.Rfe1+
മറ്റൊരു സാദ്ധ്യത: 10...dxc4 11.Bxc4 Qh4 12.Re1+ Kf8 13.Qf3!

താന്‍ ക്ഷീണിതനായിരുന്നുവെന്നും സങ്കീര്‍ണതകളിലേക്ക് പോകാന്‍ താത്പര്യമുണ്ടായിരുന്നില്ല എന്നും അതിനാല്‍ ശാന്തമായ ഈ വഴി തെരഞ്ഞെടുത്തു എന്നുമാണ് മത്സരശേഷമുള്ള പത്രസമ്മേളനത്തില്‍ കാള്‍സണ്‍ ഈ നീക്കത്തെക്കുറിച്ച് പറഞ്ഞത്.

10 ... Kf8

10. Qe7 ആയിരുന്നു നല്ല നീക്കം

11. Bb4 Qe7 12. Bxd6 Qxd6 13. Qd2 Re8 14. Rae1 Rh6

തന്റെ റൂക്കിനെ e6 കൊണ്ടുവരാന്‍ നിപ്പോ ആഗ്രഹിക്കുന്നു. പക്ഷെ കാള്‍സന്റെ അടുത്ത നീക്കം ആ മോഹത്തിന് തടയിടുന്നു

15. Qg5! c6 16. Rxe8+ Bxe8 17. Re1 Qf6 18. Qe3

ഒരുപക്ഷെ കുറേക്കൂടി ശക്തമായ നീക്കം 18.Qg3! ആണ്. 18...Qxd4? 19.Bf5!

18. ... Bd7 19. h3 h4 20. c4 dxc4 21. Bxc4
Qa3+ ആണ് വൈറ്റ് ഉയര്‍ത്തുന്ന ഭീഷണി

21 ... b5 ??
21...Kg8 കളിച്ചുകൊണ്ട് ബ്ലാക്കിന് സമനിലക്കായുള്ള പോരാട്ടം തുടരാമായിരുന്നു.21...Kg8 22.Qe7 Be6 23.Qe8+ Kh7 24.Bxe6 fxe6 25.Re4! നേരിയ മേല്‍ക്കൈ വൈറ്റിനുണ്ട്

22. Qa3+ Kg8 23. Qxa7 Qd8

23...Bxh3 കളിച്ചാലും വൈറ്റ് തന്റെ ആധിപത്യം നിലനിര്‍ത്തും: 23...Bxh3 24.Qxf7+! Qxf7 25.Re8+ Kh7 26.Bxf7 Bf5

24. Bb3 Rd6 25. Re4 Be6 26. Bxe6 Rxe6 27. Rxe6 fxe6 28. Qc5 Qa5?

28...Qe8 ആയിരുന്നു കുറേക്കൂടി ഭേദപ്പെട്ട നീക്കം 29.a3 Qg6 30.Qxc6 Qb1+ 31.Kh2 Qf5

29. Qxc6 Qe1+ 30. Kh2 Qxf2 31. Qxe6+ Kh7 32. Qe4+ Kg8 33. b3 Qxa2?

33...Qg3+ ആയിരുന്നു ഭേദപ്പെട്ട നീക്കം 34.Kg1 Qc3

34. Qe8+ Kh7 35. Qxb5 Qf2 36. Qe5 Qb2 37. Qe4+ Kg8 38. Qd3 Qf2 39. Qc3 Qf4+ 40. Kg1 Kh7 41. Qd3+ g6
ഭേദപ്പെട്ട നീക്കം 41...Kg8 42.Qc4+ Kh8
42. Qd1 Qe3+ 43. Kh1

d പോണിനെ മുന്നോട്ട് തള്ളുക എന്നതാണ് ഉദ്ദേശം

43. ... g5 44. d5 g4 45. hxg4 h3 46. Qf3 1-0

Content Highlights: Carlsen Wins Game 8 As Nepo Falters In FIDE World Chess Championship


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ഞെട്ടിച്ച തകര്‍ച്ച, ടുലിപ് മാനിയ!

Jan 30, 2023

Most Commented