ഇത്തവണ ആര്‍ക്കെങ്കിലും പറയാനോ എഴുതാനോ കഴിയുമോ ഇന്ത്യ പൊരുതിയെന്ന്?


സനില്‍ പി. തോമസ്

ട്വന്റി 20-യുടെ മാനസികാവസ്ഥയില്‍ നിന്ന് ടെസ്റ്റ് ക്രിക്കറ്റിനു വേണ്ട മനോബലത്തിലേക്കും സമര്‍പ്പണത്തിലേക്കും ഇന്ത്യന്‍ താരങ്ങള്‍ പൂര്‍ണമായി മാറിയിട്ടില്ല എന്നു വേണം കരുതുവാന്‍

Photo by Daniel Kalisz|Getty Images

ന്ത്യന്‍ ക്രിക്കറ്റില്‍ രണ്ടാം യുഗം തുടങ്ങിയത് ടൈഗര്‍ പട്ടൗഡിയെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വിജയ് മര്‍ച്ചന്റ് തന്റെ കാസ്റ്റിങ്ങ് വോട്ടിന് പുറത്താക്കി അജിത് വഡേക്കറെ നായകനാക്കിയതോടെയാണ്.

1971-ല്‍ വിന്‍ഡീസിനെയും ഇംഗ്ലണ്ടിനെയും അവരുടെ നാട്ടില്‍ തോല്‍പ്പിച്ച വഡേക്കര്‍ ഇന്ത്യന്‍ മണ്ണില്‍ ഇംഗ്ലണ്ടിനെതിരെ വിജയം ആവര്‍ത്തിച്ചു. പക്ഷേ, 1974-ല്‍ ഇംഗ്ലണ്ടില്‍ തകര്‍ന്നു വഡേക്കര്‍ രംഗം വിട്ടു. ആ പരമ്പരയില്‍ ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റില്‍ ഫോളോ ഓണ്‍ ചെയ്ത ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 42 റണ്‍സിന് ഓള്‍ ഔട്ടായി.

ഇപ്പോള്‍ ഓസ്‌ട്രേലിയക്കെതിരേ അഡ്‌ലെയ്ഡില്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ വെറും 36 റണ്‍സിന് പുറത്തായി. വിരാട് കോലിയുടെ ടീം 53 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയ ശേഷമാണ് ഇങ്ങനെ തകര്‍ന്നത്.

ലോര്‍ഡ്‌സില്‍ 42 റണ്‍സ് നേടിയപ്പോള്‍ ഒരാള്‍ രണ്ടക്ക സ്‌കോര്‍ നേടിയിരുന്നു. പ്രഗല്‍ഭ ഫീല്‍ഡര്‍ ഏകനാഥ് സോള്‍ക്കര്‍. അദ്ദേഹം 18 റണ്‍സുമായി പുറത്താകാതെ നിന്നു. കോലിപ്പടയില്‍ ആര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല. ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു എന്ന പ്രയോഗം അന്വര്‍ഥമാക്കിയ ഇന്നിങ്‌സ് .

രണ്ടര ദിവസം കൊണ്ട് പഞ്ചദിന ടെസ്റ്റിന് അവസാനം. രണ്ടാം യുഗത്തില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും ദയനീയ പ്രകടനം. ആശ്വാസത്തിനു പറയാം. ഒരു ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലും മൂന്നക്കം കാണാത്ത അനുഭവം ഇന്ത്യക്കു രണ്ടു തവണ ഉണ്ടായിട്ടുണ്ടല്ലോ. 1947-48 ല്‍ ഓസീസിനതിരെ ബ്രിസ്‌ബെയ്‌നിലും (58 റണ്‍സും 98 റണ്‍സും) പിന്നെ, നാലു വര്‍ഷം കഴിഞ്ഞ് ഇംഗ്ലണ്ടിനെതിരെ മാഞ്ചെസ്റ്ററിലും (58, 82). എന്തായാലും അത്രയും സം ഭവിച്ചില്ല; ആശ്വാസം .പക്ഷേ, അതൊക്കെ ഇന്ത്യന്‍ ക്രിക്കറ്റിലെ അമെച്വര്‍ യുഗത്തിലാണ്. 544 ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും ദയനീയ പ്രകടനം എന്നും പറയാം. തോല്‍ക്കുന്നതും പൊരുതിത്തോല്‍ക്കുന്നതും വ്യത്യസ്തമല്ലേ?

1932-ല്‍ ലോര്‍ഡ്‌സില്‍ ഇന്ത്യ അരങ്ങേറ്റ ടെസ്റ്റില്‍ 158 റണ്‍സിനു തോറ്റു. മൂന്നു ദിനം കൊണ്ടു കളി തീര്‍ന്നു. ക്യാപ്റ്റന്‍ സി.കെ. നായിഡുവും നസീര്‍ അലിയും പി ഇ പാലിയയും പരുക്കിന്റെ പിടിയില്‍ ആയിട്ടും രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 187 റണ്‍സ് നേടി. ആറു പേര്‍ രണ്ടക്കം കണ്ടു. പേസ് ബൗളര്‍ അമര്‍ സിങ് അര്‍ധ സെഞ്ചുറിയും നേടി അന്ന്.

ടെസ്റ്റ് തുടങ്ങിയ ദിവസം ഇന്ത്യന്‍ ടീമിലെ പ്രമുഖരെ പ്രകീര്‍ത്തിച്ച് ഇന്ത്യക്കും സാധ്യതകള്‍ കല്‍പ്പിച്ച് ദ് ടൈംസ് ഓഫ് ലണ്ടന്‍ എഴുതി. ഇന്ത്യ പരാജയപ്പെട്ട ശേഷം ഇന്ത്യ പൊരുതിത്തോറ്റതായി ഇംഗ്ലണ്ടിലെ പത്രങ്ങള്‍ എഴുതി. 'ലോര്‍ഡ്‌സില്‍ നടന്നതിലേക്കും മികച്ച ടെസ്റ്റുകളില്‍ ഒന്ന്, ദ് മോണിങ് പോസ്റ്റ് വിശേഷിപ്പിച്ചു.

ഇത്തവണ ആര്‍ക്കെങ്കിലും പറയാനോ എഴുതാനോ കഴിയുമോ ഇന്ത്യ പൊരുതിയെന്ന്. ട്വന്റി 20-യുടെ മാനസികാവസ്ഥയില്‍ നിന്ന് ടെസ്റ്റ് ക്രിക്കറ്റിനു വേണ്ട മനോബലത്തിലേക്കും സമര്‍പ്പണത്തിലേക്കും ഇന്ത്യന്‍ താരങ്ങള്‍ പൂര്‍ണമായി മാറിയിട്ടില്ല എന്നു വേണം കരുതുവാന്‍. ഇനി ബോക്‌സിങ് ഡേ ടെസ്റ്റ്. ക്രിസ്മസിനു ശേഷമുള്ള ആദ്യ പ്രവൃത്തി ദിനത്തില്‍ ബോക്‌സില്‍ എത്തുന്ന സമ്മാനം ഇന്ത്യയ്ക്കുള്ളതാകുമോ?

Content Highlights: Can anyone say or write that team India fought this time

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section
Most Commented