കറുത്തവര്‍ഗക്കാരായ താരങ്ങളുടെ കണ്ണീരില്‍ കുതിരുന്ന യൂറോപ്യന്‍ ഫുട്‌ബോള്‍ മൈതാനങ്ങള്‍


പി.ജെ. ജോസ്

കറുത്തവര്‍ഗക്കാരായ താരങ്ങള്‍ യൂറോപ്പിലെ ഫുട്ബോള്‍ ഗ്രൗണ്ടില്‍ ആഴ്ചകള്‍തോറും വര്‍ണവിവേചനത്തിന്റെ ക്രൂശിലേറ്റപ്പെടുകയാണ്. ഇറ്റലിയിലും ഇംഗ്ലണ്ടിലും സ്‌പെയിനിലുമെല്ലാം അവരുടെ ആത്മാഭിമാനം പീഡകളേറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു

''ലോകം ഒരു രക്ഷകനായി കാത്തിരിക്കുകയായിരുന്നു. അവന്‍ കറുത്തവനാണോ വെളുത്തവനാണോ അതോ മഞ്ഞനിറക്കാരനാണോ എന്ന് ആര്‍ക്കും അറിയില്ലായിരുന്നു. പക്ഷേ, അവന്‍ വലുതാകുമ്പോള്‍ കണ്ണീരിനെ ചിരിയും യുദ്ധത്തെ സമാധാനവും എല്ലാവരെയും എല്ലാവരുടെയും അയല്‍ക്കാരും ആക്കും. ദാരിദ്ര്യവും കഷ്ടപ്പാടും എന്നേക്കുമായി മറവിയിലേക്കു തള്ളപ്പെടും''.

ഉണ്ണിയേശുവിന്റെ ജനനത്തെക്കുറിച്ചുള്ള 'വെന്‍ എ ചൈല്‍ഡ് ഈസ് ബോണ്‍' എന്ന അനശ്വരമായ ക്രിസ്മസ് ഗാനത്തിലെ ഈ വരികള്‍ സമകാലികലോകത്ത് എല്ലാ മേഖലകളിലെന്നപോലെ കായികരംഗത്തും പ്രസക്തമാണ്. ലോകമെങ്ങും ആഹ്ലാദത്തിന്റെ അലകളുയരുന്ന ക്രിസ്മസ് കാലത്തും കളിക്കളങ്ങളില്‍ പലയിടത്തും വെറുപ്പിന്റെയും വര്‍ണവിവേചനത്തിന്റെയും വാര്‍ത്തകളാണ് ഉയരുന്നത്.

കറുത്തവര്‍ഗക്കാരായ താരങ്ങള്‍ യൂറോപ്പിലെ ഫുട്ബോള്‍ ഗ്രൗണ്ടില്‍ ആഴ്ചകള്‍തോറും വര്‍ണവിവേചനത്തിന്റെ ക്രൂശിലേറ്റപ്പെടുകയാണ്. ഇറ്റലിയിലും ഇംഗ്ലണ്ടിലും സ്‌പെയിനിലുമെല്ലാം അവരുടെ ആത്മാഭിമാനം പീഡകളേറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു. തിരുപ്പിറവിയുടെ ഈ കാലത്തും പരസ്യമായി അവര്‍ അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

ക്രിസ്മസ് കാലത്തിന്റെ നിറംകെടുത്തി ഇംഗ്ലണ്ടില്‍നിന്നാണ് വംശീയ അധിക്ഷേപത്തിന്റെ ഏറ്റവും പുതിയ വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്. പ്രീമിയര്‍ ലീഗില്‍ ഈ ആഴ്ച ടോട്ടനവും ചെല്‍സിയുമായിനടന്ന മത്സരത്തിനിടെ ചെല്‍സി താരം അന്റോണിയോ റുഡിഗര്‍ ആണ് വംശീയ അധിക്ഷേപത്തിനിരയായത്.

ടോട്ടനത്തിന്റെ ഹോം ഗ്രൗണ്ടില്‍നടന്ന മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് സംഭവം അരങ്ങേറിയത്. ഇതേത്തുടര്‍ന്ന് റഫറി ആന്തണി ടെയ്ലര്‍ മത്സരം കുറച്ചുസമയത്തേക്ക് നിര്‍ത്തിവെച്ചു. സംഭവത്തെക്കുറിച്ച് ടോട്ടനം ഹോട്സ്പര്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. കുറ്റക്കാര്‍ക്കെതിരേ സ്റ്റേഡിയം വിലക്ക് ഉള്‍പ്പെടെയുള്ള നടപടികള്‍ എടുക്കുമെന്നും അവര്‍ വ്യക്തമാക്കിക്കഴിഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ വക്താവും സംഭവത്തില്‍ ശക്തമായ നിലപാടെടുത്തിട്ടുണ്ട്. വംശീയതയുടെ ഇരുളിലും ചീന്തുപ്രകാശമാകുന്നു നിലപാടുകള്‍.

യൂറോപ്പിലെ ഫുട്ബോള്‍ മൈതാനങ്ങളില്‍ കറുത്തവര്‍ഗക്കാരായ എത്രയോ ഫുട്ബോളര്‍മാരുടെ രക്തക്കണ്ണീര്‍ വീണുകഴിഞ്ഞു. കുരങ്ങന്‍ വിളികളായും വാഴപ്പഴമേറുമായുമൊക്കെ അവരുടെ ആത്മാഭിമാനത്തെ വര്‍ണവെറിയന്‍മാര്‍ പീഡിപ്പിച്ചുകൊണ്ടേയിരിക്കുന്നു. മരിയോ ബെലോട്ടെല്ലിമാരും റഹീം സ്റ്റെര്‍ലിങ്ങുമാരും ഡാനി ആല്‍വസുമാരും അവരുടെ ആക്രമണങ്ങളില്‍ പലപ്പോഴും നിസ്സഹായരായിനില്‍ക്കുന്നു.

'വെന്‍ എ ചൈല്‍ഡ് ഈസ് ബോണി'ന്റെ തുടര്‍ന്നുള്ള വരികള്‍ ഇങ്ങനെയാണ്. ''അതെല്ലാം ഇപ്പോള്‍ സ്വപ്നങ്ങളും മായാദര്‍ശനങ്ങളും മാത്രമാണ്. എങ്കിലും വൈകാതെ അതെല്ലാം ശരിയായിവരും. ലോകമെങ്ങും ഒരു പുതിയ പുലരിപിറക്കും''. വര്‍ണവെറിയന്‍മാരുടെ മനസ്സില്‍ വിവേകത്തിന്റെയും വിവേചനബുദ്ധിയുടെയും നക്ഷത്രമുദിച്ചാല്‍ അതായിരിക്കും കായികലോകത്തിന് ലഭിക്കാവുന്ന ഏറ്റവും മൂല്യമേറിയ ക്രിസ്മസ് സമ്മാനം.

Content Highlights: black people's tears in European football stadiums

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section
Most Commented