1996 ലോകകപ്പ് ബഹിഷ്‌കരണവും മുരളിക്കേറ്റ അപമാനവുമെല്ലാം മറന്നു, ലങ്കയുടെ മനസ് കീഴടക്കി ഓസ്‌ട്രേലിയ


സ്വന്തം ലേഖകന്‍

അന്ന് എമേഴ്‌സനെ തന്റെ ചൂണ്ടുവിരലിന് മുന്നില്‍ നിര്‍ത്തിയ രണതുംഗയുടെ ചിത്രം ലങ്കയുടെ ക്രിക്കറ്റ് ചരിത്രത്തിലെ മായാത്ത ഏടാണ്

Photo: twitter.com/cricketcomau

1948-ല്‍ സ്വാതന്ത്ര്യം ലഭിച്ച ശേഷമുള്ള തങ്ങളുടെ എക്കാലത്തെയും മോശം അവസ്ഥയിലൂടെയാണ് ശ്രീലങ്കയെന്ന രാജ്യം കടന്നുപോകുന്നത്. പാമ്പന്‍ പാലത്തില്‍ നിന്നാല്‍ നമുക്ക് കാണാന്‍ പാകത്തിന് കടലില്‍ വിരിഞ്ഞുനില്‍ക്കുന്ന ആ മരതകദ്വീപ് ഇന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടുഴലുകയാണ്. ഇന്ധനക്ഷാമം രൂക്ഷമായതിനാല്‍ പൊതുകാര്യാലയങ്ങളും വിദ്യാലയങ്ങളും വരെ അടച്ചിടാനൊരുങ്ങുകയാണ് ലങ്കന്‍ സര്‍ക്കാര്‍. ഭക്ഷ്യക്ഷാമം ഒഴിവാക്കാന്‍ ലങ്കന്‍ പട്ടാളം തന്നെ തരിശു ഭൂമിയില്‍ കൃഷിചെയ്യാന്‍ ഒരുങ്ങുന്നു. മോശം അവസ്ഥയില്‍ നിന്ന് രാജ്യം ഒരുവിധം കരകയറാന്‍ തുടങ്ങുന്നതിനിടെയാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ലങ്കയില്‍ പര്യടനത്തിനായി എത്തുന്നത്. ലങ്കന്‍ ക്രിക്കറ്റും അതുപോലെ ഒരു തിരിച്ചുവരവിന്റെ പാതയിലാണിപ്പോള്‍. മൂന്ന് ട്വന്റി 20 മത്സരങ്ങളും അഞ്ച് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളും അടങ്ങുന്നതായിരുന്നു പരമ്പര.

ട്വന്റി 20 പരമ്പരയ്ക്ക് ശേഷം കഴിഞ്ഞ ദിവസം ഏകദിന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം അവസാനിച്ചതിനു പിന്നാലെ കളിനടന്ന പ്രേമദാസ സ്റ്റേഡിയം എഴുന്നേറ്റ് നിന്ന് കൈയടിച്ചത് ഓസീസ് ടീമിന് വേണ്ടിയായിരുന്നു. സ്‌റ്റേഡിയത്തിലേക്ക് കാണികളില്‍ ഭൂരിഭാഗവും എത്തിയത് ഓസീസിന്റെ മഞ്ഞ ജേഴ്‌സിയും ധരിച്ചുകൊണ്ടായിരുന്നു. മത്സര ശേഷം ഗാലറിയൊന്നടങ്കം ഓസ്ട്രേലിയ... ഓസ്ട്രേലിയ എന്നുറക്കെ വിളിച്ച് ആനന്ദം പങ്കിടുകയും ചെയ്തു.

എന്നാല്‍ ഇന്ന് ഓസീസ് ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ലങ്കയുടെ ക്രിക്കറ്റിലെ ഏറ്റവും വലിയ ശത്രു ഓസ്‌ട്രേലിയയായിരുന്നു. അതിന്റെ കാരണമറിയാന്‍ വര്‍ഷങ്ങള്‍ പിറകോട്ട് സഞ്ചരിക്കണം. 1996 ലോകകപ്പിലേക്ക്. ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ സയുക്തമായി ആതിഥേയത്വം വഹിച്ച ലോകകപ്പിലെ ആദ്യ മത്സരം കൊളംബോയിലായിരുന്നു. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ശ്രീലങ്കയ്‌ക്കെതിരേ കൊളംബോയില്‍ കളിക്കാന്‍ ഓസ്‌ട്രേലിയ വിസമ്മതിച്ചു. ഒരുമാസം മുമ്പ് ലങ്കന്‍ തലസ്ഥാനത്ത് 80 പേരുടെ മരണത്തിന് കാരണമായ ബോബ് സ്‌ഫോടനം ചൂണ്ടിക്കാണിച്ചായിരുന്നു ഓസീസിന്റെ ബഹിഷ്‌കരണം. ലങ്കന്‍ ക്രിക്കറ്റിന് ഓസീസില്‍ നിന്നേറ്റ ആദ്യ മുറിവായിരുന്നു അത്. നാട്ടില്‍ നടക്കാനിരുന്ന കന്നി ലോകകപ്പ് മത്സരം തന്നെ അങ്ങനെ അവര്‍ക്ക് നഷ്ടമായി. 96-ല്‍ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഓസീസിനെ ഏഴു വിക്കറ്റിന് കീഴടക്കി കിരീടം ചൂടി ലങ്ക പകരം വീട്ടുകയും ചെയ്തു. പിന്നാലെ അതേ വര്‍ഷം ഓഗസ്റ്റില്‍ നിശ്ചയിച്ചിരുന്ന ടെസ്റ്റ് പരമ്പരയ്ക്കായും ഓസീസ് എത്തിയില്ല. ഇതോടെ ക്രിക്കറ്റില്‍ ഓസീസ്, ലങ്കയുടെ അപ്രഖ്യാപിത ശത്രുവായി മാറുകയായിരുന്നു.

അതിന് ഒരു വര്‍ഷം മുമ്പാണ് മെല്‍ബണില്‍ നടന്ന ടെസ്റ്റിനിടെ ലങ്കയുടെ ഇതിഹാസ താരം മുത്തയ്യ മുരളീധരന് നേര്‍ക്ക് ഓസീസ് അമ്പയര്‍ ഡാരില്‍ ഹെയര്‍ നോ ബോള്‍ വിളിക്കുന്നത്. മുരളിയുടെ ആക്ഷന്‍ നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. അന്ന് മെല്‍ബണില്‍ കാണികള്‍ക്ക് മുന്നില്‍ അപമാനിതനായി നിന്ന ആ യുവതാരം എന്നും ലങ്കയുടെ ഓര്‍മകളിലെ മായാത്ത മുറിവാണ്.

വര്‍ഷങ്ങള്‍ക്ക് ശേഷം 1999-ല്‍ അഡ്‌ലെയ്ഡില്‍ നടന്ന മത്സരത്തിനിടെയാണ് ഓസീസ് മണ്ണ് മുരളീധരനെ വീണ്ടും നോവിക്കുന്നത്. അഡ്‌ലെയ്ഡില്‍ നടന്ന മത്സരത്തിനിടെ ഇത്തവണ ഓസീസ് അമ്പയര്‍ റോസ് എമേഴ്‌സനാണ് മുരളിക്ക് നേരേ നോബോള്‍ വിളിച്ചത്. എന്നാല്‍ അര്‍ജുന രണതുംഗയെന്ന അതികായനുമുന്നില്‍ അന്ന് ഓസീസ് വീര്യത്തിന് മുട്ടുകുത്തേണ്ടിവന്നു. മുരളിക്കെതിരേ നോ ബോള്‍ വിളിച്ചതില്‍ പ്രതിഷേധിച്ച് രണതുംഗ കളിക്കാരെയും വിളിച്ച് കളംവിടാനൊരുങ്ങി. ഒടുവില്‍ മാച്ച് റഫറിയടക്കം ഇറങ്ങിവന്ന് ചര്‍ച്ച നടത്തിയ ശേഷമാണ് മത്സരം പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. കളി 12 മിനിറ്റോളം അപ്പോള്‍ മുടങ്ങിയിരുന്നു. അന്ന് എമേഴ്‌സനെ തന്റെ ചൂണ്ടുവിരലിന് മുന്നില്‍ നിര്‍ത്തിയ രണതുംഗയുടെ ചിത്രം ലങ്കയുടെ ക്രിക്കറ്റ് ചരിത്രത്തിലെ മായാത്ത ഏടാണ്. 2008-ല്‍ പിന്നെയും ഓസ്‌ട്രേലിയയില്‍ നിന്ന് മുരളിയടക്കമുള്ളവര്‍ക്ക് മോശം അനുഭവമുണ്ടായി. 2008-ലെ കോമണ്‍വെല്‍ത്ത് ബാങ്ക് സീരിസിനിടയ്ക്ക് ഹൊബാര്‍ട്ടില്‍ വെച്ച് ചിലര്‍ മുരളിക്ക് നേരെ മുട്ടയെറിഞ്ഞു. ഇതെല്ലാം ക്രിക്കറ്റില്‍ ലങ്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബന്ധം വഷളാക്കിക്കൊണ്ടിരുന്നു.

എന്നാല്‍ ഒടുവില്‍ ദ്വീപ് രാഷ്ട്രം ചരിത്രത്തിലെ ഏറ്റവും മോശം സമയത്തിലൂടെ കടന്നുപോകുമ്പോള്‍ അവര്‍ക്ക് ആശ്വാസമായി എത്തിയിരിക്കുന്നതും അതേ ഓസ്‌ട്രേലിയ തന്നെ. സര്‍ക്കാരിനെതിരായ ജനങ്ങളുടെ പ്രതിഷേധങ്ങളും മറ്റുമായി കലുഷിതമായ ലങ്കന്‍ മണ്ണിലേക്കാണ് പര്യടനത്തിനായി എത്താന്‍ ഓസീസ് സമ്മതം മൂളിയത്. ആകെ തകര്‍ന്നു കിടന്ന ആ രാജ്യത്തിന് ലഭിച്ച ചെറിയ ആശ്വാസമായിരുന്നു ഓസീസിനെതിരേയ പരമ്പര. ഏകദിന പരമ്പര ലങ്ക സ്വന്തമാക്കിയപ്പോള്‍ ആ നാട്ടുകാര്‍ എല്ലാം മറന്ന് അത് ആഘോഷമാക്കി. വെള്ളിയാഴ്ച പരമ്പരയിലെ അവസാന മത്സരത്തിനു ശേഷം സ്റ്റേഡിയം ഒന്നടങ്കം ദുരിതത്തിലായ ഒരു രാഷ്ട്രത്തിലേക്കുള്ള ഓസ്ട്രേലിയയുടെ സന്ദര്‍ശനത്തിന് നന്ദിയറിച്ച കാഴ്ച ക്രിക്കറ്റ് ലോകം ഒരിക്കലും മറക്കാനിടയില്ല.

Content Highlights: after rock bottom finally Aussie cricketers win Lankan hearts

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented