1989 നവംബര്‍ 15; ഈ തീയതിക്ക് പറയാനുണ്ട് ഒരു ദൈവത്തിന്റെ കഥ


ശ്രീകാന്ത് നയിച്ച ഇന്ത്യന്‍ ടീമിനൊപ്പം സച്ചിനെ കണ്ട പാക് താരങ്ങള്‍ കളിയാക്കിക്കൊണ്ടാണ് ആ താരത്തെ അന്ന് വരവേറ്റത്. വസീം അക്രം, വഖാര്‍ യൂനിസ്, ഇമ്രാന്‍ ഖാന്‍ എന്നിവരെ ആ പയ്യന്‍ എങ്ങിനെ നേരിടുമെന്നതായിരുന്നു പലരുടെയും സംശയം

സച്ചിൻ തെണ്ടുൽക്കർ | Photo: Ben Radford| gettyimages

1989 നവംബര്‍ 15, ഇന്ത്യന്‍ ക്രിക്കറ്റില്‍ ഈ തീയതിക്ക് പറയാനുള്ളത് ഒരു ദൈവത്തിന്റെ കഥയാണ്. ഒരു കഷ്ണം വില്ലോയുമായെത്തി ക്രീസില്‍ ഇതിഹാസങ്ങള്‍ രചിച്ച ഒരു ദൈവത്തിന്റെ കഥ. ഇന്നു കാണുന്ന ഇന്ത്യന്‍ ക്രിക്കറ്റിന്റെ അസൂയാവഹമായ വളര്‍ച്ചയ്ക്ക് കാരണക്കാരനായ ആ താരം ഇന്ത്യന്‍ ദേശീയ ടീമിനായി ആദ്യമായി കളത്തിലിറങ്ങിയ ദിവസമാണ് 1989 നവംബര്‍ 15.

സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന ക്രിക്കറ്റ് ദൈവം ഇന്ത്യയ്ക്കായി ആദ്യമായി കളത്തിലിറങ്ങിയത് അന്നായിരുന്നു. ലിറ്റില്‍ മാസ്റ്ററുടെ അരങ്ങേറ്റ മത്സരത്തിന് ഇന്ന് 31 വയസ് തികയുകയാണ്.

ഇന്ത്യയും പാകിസ്താനും തമ്മില്‍ 1989-ല്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ നവംബര്‍ 15-ന് കറാച്ചിയില്‍ നടന്ന ആദ്യ ടെസ്റ്റിലാണ് സച്ചിന്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുന്നത്. അന്ന് പ്രായം 16 വര്‍ഷവും 205 ദിവസവും.

ശ്രീകാന്ത് നയിച്ച ഇന്ത്യന്‍ ടീമിനൊപ്പം സച്ചിനെ കണ്ട പാക് താരങ്ങള്‍ കളിയാക്കിക്കൊണ്ടാണ് ആ താരത്തെ അന്ന് വരവേറ്റത്. വസീം അക്രം, വഖാര്‍ യൂനിസ്, ഇമ്രാന്‍ ഖാന്‍ എന്നിവരെ ആ പയ്യന്‍ എങ്ങിനെ നേരിടുമെന്നതായിരുന്നു പലരുടെയും സംശയം.

ആദ്യ ഇന്നിങ്‌സില്‍ പാകിസ്താന്‍ 409 റണ്‍സെടുത്തു. തുടക്കം തകര്‍ന്ന ഇന്ത്യയ്ക്കായി ആറാമനായാണ് സച്ചിന്‍ ക്രീസിലെത്തിയത്. 28 മിനിറ്റ് പാക് പേസ് ആക്രമണത്തെ ചെറുത്ത് 24 പന്തില്‍ നിന്ന് രണ്ടു ബൗണ്ടറികളടക്കം 15 റണ്‍സുമായാണ് അദ്ദേഹം അന്ന് മടങ്ങിയത്. അരങ്ങേറ്റക്കാരന്‍ വഖാറിന്റെ പന്തില്‍ അദ്ദേഹം ബൗള്‍ഡാകുകയായിരുന്നു. സമനിലയില്‍ കലാശിച്ച ആ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ സച്ചിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചതുമില്ല.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയുടെ തുടക്കമായിരുന്നു അത്. ഇന്ത്യന്‍ ആരാധകര്‍ക്ക് ക്രിക്കറ്റ് ഒരു മതവും സച്ചിന്‍ അവരുടെ ദൈവവുമായി.

1988-ല്‍ സ്‌കൂള്‍ ക്രിക്കറ്റില്‍ കളിച്ച എല്ലാ ഇന്നിങ്‌സുകളിലും മൂന്നക്കം തികച്ചതോടെയാണ് കുഞ്ഞു സച്ചിന്‍ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. അതേവര്‍ഷമാണ് ഹാരിസ് ഷീല്‍ഡ് ഇന്റര്‍ സ്‌കൂള്‍ ടൂര്‍ണമെന്റില്‍ വിനോദ് കാംബ്ലിക്കൊപ്പം 664 റണ്‍സിന്റെ റെക്കോഡ് കൂട്ടുകെട്ട് സച്ചിന്‍ പടുത്തുയര്‍ത്തുന്നത്. അന്ന് പുറത്താകാതെ 326 റണ്‍സെടുത്ത സച്ചിന്റെ ഇന്നിങ്‌സ് അദ്ദേഹത്തിന് മുംബൈ രഞ്ജി ടീമിലേക്കും ഇന്ത്യന്‍ ദേശീയ ടീമിലേക്കും വഴിതെളിച്ചു.

പാകിസ്താനെതിരായ തന്റെ ആദ്യ ടെസ്റ്റ് പരമ്പരയില്‍ തിളങ്ങാനായില്ലെങ്കിലും ആ പരമ്പരയ്ക്കിടയില്‍ നടന്ന പ്രദര്‍ശന മത്സരത്തില്‍ സച്ചിന്‍ തന്റെ കരുത്ത് എന്തെന്ന് ക്രിക്കറ്റ് ലോകത്തിന് കാട്ടിക്കൊടുത്തു. ട്വന്റി 20 യുഗമൊക്കെ വരുന്നതിന് എത്രയോ മുമ്പ് 18 പന്തില്‍ നിന്ന് 53 റണ്‍സാണ് അന്ന് സച്ചിന്‍ അടിച്ചുകൂട്ടിയത്. ഇതില്‍ പാക് താരം അബ്ദുള്‍ ഖാദറിന്റെ ഒരു ഓവറില്‍ നേടിയ 28 റണ്‍സും ഉള്‍പ്പെടുന്നു.

അന്ന് തുടങ്ങിയ യാത്രയ്ക്ക് 24 വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരു നവംബറില്‍ തന്നെയാണ് സച്ചിന്‍ അവസാനം കുറിച്ചത്. 2013 നവംബര്‍ 16-ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെയായിരുന്നു സച്ചിന്റെ അവസാന മത്സരം.

അപ്പോഴേക്കും ക്രിക്കറ്റിലെ ബാറ്റിങ് റെക്കോഡുകളില്‍ ഒട്ടുമിക്കതും അദ്ദേഹത്തിന്റെ പേരിലായിരുന്നു. 100 സെഞ്ചുറികളും 34,000-ല്‍ ഏറെ റണ്‍സും ആ ബാറ്റില്‍ നിന്ന് പിറന്നുകഴിഞ്ഞിരുന്നു.

Content Highlights: 16 year old Master Blaster made his international debut on this day


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


Mallikarjun Kharge, VD Satheesan

1 min

ഖാര്‍ഗെയെ പിന്തുണയ്ക്കും, അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷനാകുന്നത് അഭിമാനകരം - വി.ഡി. സതീശന്‍

Oct 1, 2022

Most Commented