ബംഗ്ലാദേശ് നാണംകെട്ടു; അഞ്ച് വര്‍ഷത്തിന് ശേഷം ടെസ്റ്റ് വിജയവുമായി സിംബാബ്‌വെ


18 വര്‍ഷത്തിനിടെ ആദ്യമായാണ് സിംബാബ്‌വെ വിദേശ മണ്ണില്‍ ടെസ്റ്റ് വിജയം നേടുന്നത്.

സില്‍ഹെട്ട്: അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഒരു ടെസ്റ്റില്‍ വിജയിച്ച് സിംബാബ്‌വെ. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ 151 റണ്‍സിന് വിജയിച്ചാണ് സിംബാബ്‌വെ ചരിത്രനേട്ടം സ്വന്തമാക്കിയത്. 18 വര്‍ഷത്തിനിടെ ആദ്യമായാണ് സിംബാബ്‌വെ വിദേശ മണ്ണില്‍ ടെസ്റ്റ് വിജയം നേടുന്നത്.

രണ്ടാമിന്നിങ്‌സില്‍ 321 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശ് 169 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. 10 ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത അരങ്ങേറ്റ താരം ബ്രണ്ടന്‍ മാവുത്തയാണ് സന്ദര്‍ശകരുടെ വിജയം അനായാസമാക്കിയത്. ഇതോടെ രണ്ട് ടെസ്റ്റുകൾ അടങ്ങിയ പരമ്പരയില്‍ സിംബാബ്‌വെ അപരാജിത ലീഡ് നേടി (1-0). ധാക്കയില്‍ ഞായറാഴ്ച്ചയാണ് രണ്ടാം ടെസ്റ്റ് തുടങ്ങുക.

സ്‌കോര്‍ ബോര്‍ഡ്: സിംബാബ്‌വെ- 282 & 181, ബംഗ്ലാദേശ്-143, 169.

88 റണ്‍സടിച്ച സീന്‍ വില്ല്യംസിന്റേയും പുറത്താകാതെ 63 റണ്‍സ് നേടിയ പീറ്റര്‍ മൂറിന്റേയും 52 റണ്‍സടിച്ച ക്യാപ്റ്റന്‍ മസകദ്‌സയുടേയും മികവില്‍ ഒന്നാമിന്നിങ്‌സില്‍ 282 റണ്‍സാണ് സിംബാബ്‌വെ നേടിയത്. മികച്ച സ്‌കോറിലേക്ക് പോവുകയായിരുന്ന സിംബാബ്‌വേയെ തൈജുല്‍ ഇസ്ലാമിന്റെ ബൗളിങ്ങാണ് പിടിച്ചുകെട്ടിയത്. 39.3 ഓവറില്‍ 108 റണ്‍സ് വഴങ്ങി ആറു വിക്കറ്റാണ് തൈജുല്‍ വീഴ്ത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ 143 റണ്‍സിന് പുറത്താക്കി സന്ദര്‍ശകര്‍ 139 റണ്‍സിന്റെ ലീഡ് നേടി. ഇത് മത്സരഫലത്തില്‍ നിര്‍ണായകമായി. മൂന്നു വീതം വിക്കറ്റ് വീഴ്ത്തിയ സി ക്കന്ദര്‍ റാസയും ചതാരയുമാണ് ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍മാരെ ചുരുട്ടിക്കൂട്ടിയത്.

രണ്ടാം ഇന്നിങ്‌സില്‍ സിംബാബ്‌വേയെ 181 റണ്‍സിന് പുറത്താക്കി ബംഗ്ലാദേശ് സമനിലയിലേക്കുള്ള കരുക്കള്‍ നീക്കി. അഞ്ച് വിക്കറ്റ് പ്രകടനം പുറത്തെടുത്ത തൈജുല്‍ ഇസ്ലാമിന്റെ മികവിലായിരുന്നു ഇത്. എന്നാല്‍ ലെഗ്‌ബ്രേക്ക് ബൗളറായ മാവുത്ത ആതിഥേയരുടെ കണക്കൂട്ടലുകളെല്ലാം തെറ്റിച്ചു. മൂന്നു വിക്കറ്റുമായി സിക്കന്ദര്‍ രാജ അരങ്ങേറ്റ താരമായ മാവുത്തയ്ക്ക് മികച്ച പിന്തുണ നല്‍കി. ഇതോടെ രണ്ടിന്നിങ്‌സിലുമായി സിക്കന്ദര്‍ ആറു വിക്കറ്റ് നേടുകയും ചെയ്തു. 11 വിക്കറ്റ് വീഴ്ത്തിയ തൈജുല്‍ ഇസ്ലാമിന്റെ പ്രകടനമാണ് നാണക്കേടിനിടയിലും ബംഗ്ലാദേശിന് ആശ്വാസം പകര്‍ന്നത്.

Content Highlights: Zimbabwe win first Test match in five years after beating Bangladesh by 151 runs

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section
Most Commented