കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്ക്കിടെ കോവിഡ് ബാധിച്ച ക്രുണാല്‍ പാണ്ഡ്യയ്ക്കു പിന്നാലെ ഇന്ത്യന്‍ താരങ്ങളായ യൂസ്‌വേന്ദ്ര ചാഹലിനും കൃഷ്ണപ്പ ഗൗതമിനും കോവിഡ്. 

ക്രുണാലിന് രോഗം സ്ഥിരീകരിച്ച് മൂന്നു ദിവസത്തിന് ശേഷമാണ് കൂടുതല്‍ താരങ്ങള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. 

ക്രുണാലുമായി സമ്പര്‍ക്കമുണ്ടായിരുന്ന എട്ടു താരങ്ങള്‍ ക്വാറന്റൈനിലായിരുന്നു. ഇവരെ പരിശോധിച്ചതിലാണ് ഇപ്പോള്‍ രണ്ടു താരങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതോടെ ചാഹലിനും ഗൗതമിനും മറ്റു ടീം അംഗങ്ങള്‍ക്കൊപ്പം വെള്ളിയാഴ്ച നാട്ടിലേക്കു തിരിക്കാനായില്ല. ഇവര്‍ക്ക് കുറഞ്ഞത് ഒരാഴ്ചയെങ്കിലും നിരീക്ഷണത്തില്‍ തുടരേണ്ടിവരും.

Content Highlights: Yuzvendra Chahal and Krishnappa Gowtham test positive for Covid-19