യുവരാജ് സിങ്. Photo: AFP
മുംബൈ: നിരവധി കായികതാരങ്ങളുടെ ബയോപിക് പുറത്തിറങ്ങിക്കഴിഞ്ഞു. സുശാന്ത് സിങ് രജ്പുത് അഭിനയിച്ച എം.എസ് ധോനിയുട ബയോപിക് വന്‍ഹിറ്റായിരുന്നു. ദംഗല്‍ സിസ്റ്റേഴ്സിന്റെ കഥ പറഞ്ഞ ആമിര്‍ ഖാന്‍ ചിത്രവും പ്രേക്ഷകശ്രദ്ധ നേടി.

ഇതുപോലെ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റേയും ബയോപികിനുള്ള ആലോചന നടക്കുന്നുണ്ടെന്നാണ് സൂചനകള്‍. അര്‍ബുദത്തോട് പൊരുതി ക്രീസിലേക്ക് തിരിച്ചെത്തിയ യുവരാജിന്റെ കഥ വെള്ളിത്തിരയിലെത്തുമ്പോള്‍ ആരാധകര്‍ സ്വീകരിക്കുമെന്നുതന്നെയാണ് അണിയറപ്രവര്‍ത്തകര്‍ കണക്കുകൂട്ടുന്നത്.
എന്നാല്‍ യുവരാജായി ആരു അഭിനയിക്കും എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. എന്നാല്‍ തന്റെ റോള്‍ ആരു ചെയ്യണമെന്ന കാര്യത്തില്‍ യുവരാജിന് വ്യക്തതയുണ്ട്. ഗല്ലി ബോയിയിലൂടെ പ്രശസ്തനായ സിദ്ധാന്ത് ചതുര്‍വേദി തന്റെ റോള്‍ ചെയ്താല്‍ മികച്ചതായിരിക്കുമെന്നാണ് യുവിയുടെ അഭിപ്രായം.
2019-ലാണ് യുവരാജ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ടൂര്‍ണമെന്റുകളില്‍ യുവി കളിച്ചിരുന്നു. കാനഡയില്‍ നടക്കുന്ന ഗ്ലോബല്‍ ട്വന്റി-20യിലും അബുദാബി ടിടെന്‍ ലീഗിലും കളത്തിലിറങ്ങി. റോഡ് സേഫ്റ്റി വേള്‍ഡ് സീരീസില്‍ ഇന്ത്യ ലെജന്‍ഡ്സ് ടീമിനുവേണ്ടിയാണ് അവസാനമായി കളിച്ചത്.
content highlights: yuvraj singh wants this actor to act in his biopic
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..