'ആരോടും എന്തും പറയാമെന്ന അവസ്ഥയാണ്, യുവതാരങ്ങള്‍ക്ക് സീനിയര്‍ താരങ്ങളോട് ബഹുമാനമില്ല'


. ഇപ്പോഴുള്ള ടീമും യുവരാജ് കളിച്ച സമയത്തുള്ള ടീമും തമ്മിലുള്ള വ്യത്യാസം ചോദിച്ചപ്പോഴായിരുന്നു യുവിയുടെ പ്രതികരണം.

-

മുംബൈ: ഇപ്പോഴുള്ള യുവതാരങ്ങൾക്ക് സീനിയർ താരങ്ങളോട് ബഹുമാനം കുറവാണെന്ന് ഇന്ത്യയുടെ മുൻതാരം യുവരാജ് സിങ്‌. ട്വിറ്ററിൽ രോഹിത് ശർമ ചോദിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു യുവരാജ്. ഇപ്പോഴുള്ള ടീമും യുവരാജ് കളിച്ച സമയത്തുള്ള ടീമും തമ്മിലുള്ള വ്യത്യാസം ചോദിച്ചപ്പോഴായിരുന്നു യുവിയുടെ പ്രതികരണം.

'ഞാനും നീയുമെല്ലാം ടീമിൽ വന്ന സമയത്ത് സീനിയർ താരങ്ങളെല്ലാം വളരെ അച്ചടക്കമുള്ളവരായിരുന്നു. അന്ന് സോഷ്യൽ മീഡിയ സജീവമല്ലാത്തത്തിനാൽ ശ്രദ്ധ തിരിക്കുന്ന മറ്റു കാര്യങ്ങളുമില്ലായിരുന്നു. ആളുകളോടും മാധ്യമങ്ങളോടും എങ്ങനെ സംസാരിക്കണമെന്നതിന് കൃത്യമായ മാനദണ്ഡങ്ങളുണ്ടായിരുന്നു. കാരണം അവർ ക്രിക്കറ്റിന്റേയും ഇന്ത്യയുടേയും അംബാസഡർമാരായിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ല. സീനയർ താരങ്ങളോട് ബഹുമാനം കുറഞ്ഞുവരികയാണ്. ആരോടും എന്തും പറയാമെന്ന അവസ്ഥയാണ്.' യുവരാജ് വ്യക്തമാക്കി.

യുവതാരങ്ങൾക്ക് ടെസ്റ്റ് ക്രിക്കറ്റിനോട് താത്‌പര്യം കുറഞ്ഞുവെന്നും ഏകദിന, ട്വന്റി-20 ഫോർമാറ്റുകൾ കളിക്കുന്നതാണ് എല്ലാവരുടേയും സ്വപ്നമെന്നും യുവരാജ് പറയുന്നു. ഇന്ത്യക്കായി കളിച്ച താരങ്ങൾ അന്താരാഷ്ട്ര മത്സരങ്ങളില്ലാത്ത സമയത്ത് ആഭ്യന്തര ക്രിക്കറ്റിലും കളിക്കണം. ഇത് അവർക്ക് നൽകുന്ന അനുഭവം വ്യത്യസ്തമായിരിക്കും. യുവരാജ് കൂട്ടിച്ചേർത്തു.

content highlights: Yuvraj Singh Cricket Rohit Sharma

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

08:25

'ദർശന' പാടിയും മലയാളം പറഞ്ഞും പഠിച്ചും വിജയ് ദേവരകൊണ്ടയും അനന്യയും

Aug 19, 2022


dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented