വീണ്ടും യൂസഫ് വെടിക്കെട്ട്; ലെജന്‍ഡ്‌സ് ലീഗില്‍ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ മഹാരാജാസ്


Photo: twitter.com

അല്‍ അമീറത്ത് (ഒമാന്‍): ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യ മഹാരാജാസ്.

യൂസഫ് പത്താന്റെ വെടിക്കെട്ട് ബാറ്റിങ് മികവില്‍ ഏഷ്യന്‍ ലയണ്‍സിനെ ആറു വിക്കറ്റിനാണ് മഹാരാജാസ് തോല്‍പ്പിച്ചത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങി ഏഷ്യന്‍ ലയണ്‍സ് ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം അഞ്ചു പന്തുകള്‍ ബാക്കിനില്‍ക്കേ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മഹാരാജാസ് മറികടന്നു.

യൂസഫ് വെറും 40 പന്തില്‍ നിന്ന് അഞ്ച് സിക്‌സും ഒമ്പത് ഫോറുമടക്കം 80 റണ്‍സെടുത്തു.

മുഹമ്മദ് കൈഫ് 37 പന്തില്‍ നിന്ന് അഞ്ച് ഫോറടക്കം 42 റണ്‍സോടെയും ഇര്‍ഫാന്‍ പത്താന്‍ 10 പന്തില്‍ നിന്ന് 21 റണ്‍സോടെയും പുറത്താകാതെ നിന്നു.

നമാന്‍ ഓജ (20), സ്റ്റുവര്‍ട്ട് ബിന്നി (10), എസ്. ബദ്രിനാഥ് (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

നേരത്തെ അര്‍ധ സെഞ്ചുറി നേടിയ ഉപുള്‍ തരംഗയുടെയും 44 റണ്‍സെടുത്ത മിസ്ബാഹ് ഉള്‍ ഹഖിന്റെയും മികവിലാണ് ഏഷ്യന്‍ ലയണ്‍സ് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തത്. പാകിസ്താന്റെയും ശ്രീലങ്കയുടെയും മുന്‍ താരങ്ങളാണ് ഏഷ്യന്‍ ലയണ്‍സ് ടീമില്‍ ഉള്‍പ്പെട്ടിരുന്നത്.

Content Highlights: Yusuf Pathan master class India Maharajas beat Asia Lions in Legends League Cricket

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented