ഇസ്ലാമാബാദ്: മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ യൂനിസ് ഖാന്‍ 2022-ലെ ട്വന്റി 20 ലോകകപ്പ് വരെ പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് കോച്ചായി തുടരും. വ്യാഴാഴ്ച പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി) അറിയിച്ചതാണ് ഇക്കാര്യം. 

ഇക്കഴിഞ്ഞ പാകിസ്താന്‍ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തില്‍ അദ്ദേഹം ടീമിനൊപ്പമുണ്ടായിരുന്നു.

ടെസ്റ്റില്‍ 10,000 ക്ലബ്ബില്‍ ഇടംനേടിയിട്ടുള്ള ഏക പാക് താരമാണ് യൂനിസ് ഖാന്‍. 118 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 34 സെഞ്ചുറികളടക്കം 10,099 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 

അതേസമയം ദേശീയ ടീമിനൊപ്പമല്ലാത്ത സമയത്ത് ആഭ്യന്തര ക്രിക്കറ്റിലും യൂനിസ് ഖാന്റെ സേവനം ലഭ്യമാക്കുമെന്നും ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

Content Highlights: Younis Khan will continue as batting coach of Pakistan until the Twenty20 World Cup in 2022