കിങ്‌സ്റ്റണ്‍: വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റില്‍ യൂനുസ് ഖാന് ചരിത്രനേട്ടം. ടെസ്റ്റ് ക്രിക്കറ്റില്‍ 10,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡാണ് യൂനുസ് ഖാന്‍ വിന്‍ഡീസില്‍ നേടിയത്. ഞായറാഴ്ച്ച വിന്‍ഡീസിനെതിരായ ടെസ്റ്റിന്റെ മൂന്നാം ദിനമാണ് പാക് താരം 10,000 റണ്‍സ് പിന്നിട്ടത്.
39കാരനായ യൂനുസ് ഖാന് 10,000 റണ്‍സിലെത്താന്‍ ഇന്നിങ്‌സ് തുടങ്ങുന്നതിന് മുമ്പ് 23 റണ്‍സ് കൂടിയാണ് വേണ്ടിയിരുന്നത്. തന്റെ 116-ാം ടെസ്റ്റ് കളിച്ച യൂനുസ് ഇത്രയും റണ്‍സ് പിന്നിടുന്ന ആദ്യ പാക് താരമാണ്. പതിനായിരം ക്ലബ്ബിലെത്തുന്ന 13-ാമത്തെ ക്രിക്കറ്റ് താരവും.
വലങ്കയ്യന്‍ ബാറ്റ്‌സ്മാനയ യൂനുസ് വിന്‍ഡീസ് സ്പിന്നര്‍ റോസ്റ്റണ്‍ ചെയ്‌സിനെ ബൗണ്ടറിയിലേക്ക് പായിച്ചാണ് നേട്ടതത്തിലെത്തിയത്. ഉടനത്തന്നെ ഹെല്‍മെറ്റൂരി ടീമംഗങ്ങള്‍ക്ക് സല്യൂട്ട് നല്‍കി യൂനുസ് നേട്ടം ആഘോഷിച്ചു. ടെസ്റ്റിന്റെ മൂന്നാം ദിനം 138 പന്ത് നേരിട്ട യൂനുസ് ഖാന്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സും നേടി 58 റണ്‍സിന് പുറത്തായി. ഷാനോണ്‍ ഗബ്രിയേലാണ് യൂനുസിന്റെ വിക്കറ്റെടുത്തത്.
Massive congratulations to @PeshawarZalmi Mentor Younis Khan on reaching 10000 test runs... well done legend 👏👏👏👏
— Daren Sammy (@darensammy88) April 24, 2017
17 വര്‍ഷം മുമ്പ് റാവല്‍പിണ്ടിയില്‍ തന്റെ അരങ്ങേറ്റ ടെസ്റ്റില്‍ ശ്രീലങ്കക്കെതിരെ സെഞ്ചുറി നേടിയ യൂനുസ് പിന്നീട് 34 സെഞ്ചുറികള്‍ കൂടി നേടി. 2009ല്‍ കറാച്ചിയില്‍ ലങ്കക്കെതിരെ നേടിയ 313 റണ്‍സാണ് യൂനുസിന്റെ ഏറ്റവുമയര്‍ന്ന ടെസ്റ്റ് സ്‌കോര്‍.
Congratulations to Younis Khan on 10k runs in test cricket and Fantastic player to join the club. Also first Pakistan player #proud 👏👏👍
— Mahela Jayawardena (@MahelaJay) April 24, 2017
Congratulations to Younis Khan 10k test runs. Phenomenal achievement. 👏👏👏
— David Warner (@davidwarner31) April 24, 2017