-
ദുബായ്: 2020-21 സീസണിലേക്കുള്ള ഐ.സി.സി അമ്പയർമാരുടെ എലൈറ്റ് പാനലിലേക്ക് ഇന്ത്യൻ അമ്പയർ നിതിൻ മേനോനേയും തിരഞ്ഞെടുത്തു. പാനലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ അമ്പയറാണ് 36-കാരനായ നിതിൻ. മുൻ ക്യാപ്റ്റൻ ശ്രീനിവാസ് വെങ്കിട്ടരാഘവനും സുന്ദരം രവിക്കും ശേഷം എലൈറ്റ് പാനലിലെത്തുന്ന ഇന്ത്യക്കാരൻ കൂടിയാണ് നിതിൻ മേനോൻ.
മൂന്നു ടെസ്റ്റുകളിലും 24 ഏകദിനങ്ങളിലും 16 ട്വന്റി-20 മത്സരങ്ങളിലും നിതിൻ അമ്പയറായിരുന്നു. ഇംഗ്ലണ്ടിന്റെ നൈജൽ ലോങിന് പകരമായാണ് അടുത്ത സീസണിലേക്ക് നിതിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻ രാജ്യാന്തര അമ്പയർ നരേന്ദ്ര മേനോൻ നിതിന്റെ അച്ഛനാണ്. എലൈറ്റ് പാനലിൽ ഉൾപ്പെട്ടത് അഭിമാനമായി കരുതുന്നുവെന്നും ഇത് എപ്പോഴും സ്വപ്നംകണ്ടിരുന്ന നിമിഷമായിരുന്നെന്നും നിതിൻ പ്രതികരിച്ചു.
ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മില്‍ അടുത്ത വർഷം നടക്കുന്ന ആഷസ് പരമ്പര നിയന്ത്രിക്കാൻ നിതിന്‍ അവസരം ലഭിച്ചേക്കും. ഐ.സി.സി ജനറൽ മാനേജർ (ക്രിക്കറ്റ്) ജോഫ് അലർഡൈസ് (ചെയർമാൻ), മുൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ, മാച്ച് റഫറിമാരായ രഞ്ജൻ മധുകലെ, ഡേവിഡ് ബൂൺ എന്നിവരുൾപ്പെട്ട പാനലാണ് നിതിനെ തിരഞ്ഞെടുത്തത്.
Content Highlights: Young Indian umpire Nitin Menon inducted in ICC Elite Panel
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..