ന്യൂഡല്‍ഹി: എം.എസ് ധോനിക്കെതിരേ കടുത്ത ആരോപണങ്ങളുമായി വീണ്ടും യുവ്‌രാജ് സിങ്ങിന്റെ പിതാവ് യോഗ്‌രാജ് സിങ്.

യുവി ടീമില്‍ നിന്ന് പുറത്താകാന്‍ കാരണം ധോനിയാണെന്ന് നേരത്തെ തന്നെ ആരോപണമുന്നയിച്ച യോഗ്‌രാജ് ഇപ്പോഴിതാ ഇന്ത്യ ലോകകപ്പ് സെമിയില്‍ പുറത്തായതിന് കാരണവും ധോനിയാണെന്ന് പറഞ്ഞിരിക്കുകയാണ്.

ന്യൂസീലന്‍ഡിനെതിരായ മത്സരത്തില്‍ ധോനി ഇന്ത്യയെ മനഃപൂര്‍വം തോല്‍പ്പിക്കുകയായിരുന്നുവെന്നാണ് യോഗ്‌രാജ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ലോകകപ്പ് നേടിയ ക്യാപ്റ്റനെന്ന നേട്ടം മറ്റൊരു ഇന്ത്യന്‍ താരവും സ്വന്തമാക്കാതിരിക്കാനാണ് ധോനി ഇത്തരത്തില്‍ പ്രവർത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരറ്റത്ത് രവീന്ദ്ര ജഡേജ മത്സരം മുന്നോട്ടു കൊണ്ടുപോയപ്പോള്‍ മറുവശത്ത് ധോനി തനിക്കു ലഭിച്ച അവസരങ്ങളെല്ലാം ഇല്ലാതാക്കുകയായിരുന്നുവെന്നും യോഗ്‌രാജ് ആരോപിച്ചു.

Content Highlights: Yograj Singh accuses MS Dhoni of purposely losing World Cup semi-final