അരങ്ങേറ്റ മത്സരത്തില്‍ രണ്ടാം ഇന്നിങ്‌സിലും ദുലിന് സെഞ്ചുറി; റെക്കോഡ്


Photo: ANI

ഗുവാഹത്തി: രഞ്ജി ട്രോഫി അരങ്ങേറ്റത്തില്‍ ഡല്‍ഹിക്കായി സെഞ്ചുറി നേടി റെക്കോഡിട്ട അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ യാഷ് ദുലിന് രണ്ടാം ഇന്നിങ്‌സിലും സെഞ്ചുറി.

ഇതോടെ രഞ്ജി ട്രോഫിയുടെ ചരിത്രത്തില്‍ അരങ്ങേറ്റ മത്സരത്തിന്റെ രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടുന്ന മൂന്നാമത്തെ ബാറ്ററെന്ന നേട്ടവും ഇന്ത്യയുടെ യുവ ക്യാപ്റ്റന്‍ സ്വന്തമാക്കി. ഗുവാഹത്തി എസിഎ സ്റ്റേഡിയത്തില്‍ തമിഴ്നാടിനെതിരായ മത്സരത്തിലായിരുന്നു 19-കാരനായ യാഷ് ദുലിന്റെ റെക്കോഡ് നേട്ടം.

ആദ്യ ഇന്നിങ്‌സില്‍ 150 പന്തില്‍ നിന്ന് 18 ബൗണ്ടറികളടക്കം 113 റണ്‍സെടുത്ത ദുല്‍, രണ്ടാം ഇന്നിങ്‌സില്‍ 202 പന്തില്‍ നിന്ന് ഒരു സിക്‌സും 14 ബൗണ്ടറിയുമടക്കം 113 റണ്‍സോടെ പുറത്താകാതെ നിന്നു. മത്സരം സമനിലയില്‍ കലാശിച്ചു.

നരി കോണ്‍ട്രാക്ടര്‍ (1952/53-ല്‍ ഗുജറാത്തിനെതിരേ 152, 102*), വിരാഗ് ശ്രീപാദ് അവാതെ ( 2012/13-ല്‍ മഹാരാഷ്ട്രയ്‌ക്കെതിരേ 126, 112) എന്നിവരാണ് ദുലിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍.

Content Highlights: Yash Dhull becomes only 3rd batter to hit hundred in both innings on Ranji Trophy debut


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented