റോസ് ടെയ്ലർ | Photo: ICC
സതാംപ്റ്റൺ: ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനിടെ രണ്ട് കാണികളെ സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കി. ന്യൂസീലൻഡ് താരം റോസ് ടെയ്ലർക്ക് നേരെ വംശീയ അധിക്ഷേപം നടത്തിയതിനെ തുടർന്നാണ് നടപടി. ടെസ്റ്റിന്റെ അഞ്ചാം ദിനത്തിലായിരുന്നു സംഭവം.
ടെലിവിഷനിൽ മത്സരം തത്സമയം കണ്ടുകൊണ്ടിരുന്ന ഒരു വ്യക്തിയിൽ നിന്ന് ഇ-മെയിൽ വഴി ഐസിസിക്ക് പരാതി ലഭിക്കുകയായിരുന്നു. പിന്നാലെ അധിക്ഷേപിക്കുന്ന തരത്തിൽ കമന്റുകൾ വിളിച്ചുപറഞ്ഞവരെ കണ്ടെത്തി സുരക്ഷാ ഉദ്യോഗസ്ഥർ പുറത്താക്കി.
ന്യൂസീലൻഡിന്റെ ആദ്യ ഇന്നിങ്സിൽ 37 പന്തിൽ 11 റൺസ് മാത്രമാണ് ടെയ്ലർ നേടിയത്. കെയ്ൻ വില്ല്യംസണിനൊപ്പം ക്രീസിൽ നിലയുറപ്പിക്കാൻ ശ്രമിച്ച ടെയ്ലറെ മുഹമ്മദ് ഷമി പുറത്താക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ ന്യൂസീലൻഡ് 32 റൺസ് ലീഡ് നേടി.
Content Highlights: WTC Final on TV raises a complaint on racial abuse at Ross Taylor two individuals ejected
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..