സതാംപ്റ്റൺ: അന്താരാഷ്ട്ര മത്സരത്തിൽ ജെഴ്സി മാറി കളിച്ചാൽ എങ്ങനെയുണ്ടാകും? ഇന്ത്യയും ന്യൂസീലന്റും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനിടെ അങ്ങനെ ഒരും സംഭവം നടന്നു. ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറയ്ക്കാണ് അബദ്ധം പറ്റിയത്.

ടെസ്റ്റിന്റെ അഞ്ചാം ദിവസം ജസ്പ്രീത് ബുംറ ഇന്ത്യയുടെ സാധാരണ ടെസ്റ്റ് ജഴ്സി ധരിച്ച് ഗ്രൗണ്ടിലിറങ്ങുകയായിരുന്നു. ഒരു ഓവർ പന്തെറിയുകയും ചെയ്തു. അതിനുശേഷമാണ് ജെഴ്സി മാറിയ കാര്യം ശ്രദ്ധിച്ചത്. ഉടനെത്തന്നെ ഡ്രസ്സിങ് റൂമിലേക്ക് ഓടിയ ഇന്ത്യൻ താരം പുതിയ ജെഴ്സി ധരിച്ചെത്തി.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്ക് പ്രത്യേക ജെഴ്സി ഡിസൈൻ ചെയ്തിട്ടുണ്ട്. ജെഴ്സിയുടെ മധ്യഭാഗത്ത് ഇന്ത്യ എന്നു പ്രിൻ് ചെയ്തതാണ് സാധാരണ ജെഴ്സിയിൽ നിന്ന് ഈ സ്പെഷ്യൽ ജെഴ്സിയുടെ വ്യത്യാസം. സാധാരണ ടെസ്റ്റ് ജെഴ്സിയുടെ മധ്യത്തിൽ പ്രധാന സ്പോൺസറുടെ പേരാണ് എഴുതിയിരിക്കുന്നത്. ഐസിസിയുടെ ടൂർണമെന്റുകളിൽ ജെഴ്സിയുടെ മധ്യത്തിൽ രാജ്യത്തിന്റെ പേര് ഉണ്ടായിരിക്കണം എന്നതാണ് നിയമം.

Content Highlights: WTC Final Jasprit Bumrah Bowls an Over With Wrong Jersey on Day Five