Photo: AP
ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനു മുമ്പ് ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരമര്‍പ്പിച്ച് ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും താരങ്ങളും അമ്പയര്‍മാരും.
മത്സരത്തിനു മുമ്പ് താരങ്ങളും അമ്പയര്‍മാരും ഒരു മിനിറ്റ് മൗനമാചരിച്ചു. ആദരസൂചകമായി ഇരു ടീമിലെയും താരങ്ങള്‍ കറുത്ത ആം ബാന്‍ഡ് ധരിച്ചാണ് കളിക്കാനിറങ്ങിയത്.
ജൂണ്‍ രണ്ടാം തീയതി വൈകീട്ട് ഏഴ് മണിക്കാണ് രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തമുണ്ടായത്. അപകടത്തില്‍ 275 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് ഒഡിഷ സര്‍ക്കാര്‍ അറിയിച്ചത്. 1175 പേര്‍ക്ക് പരിക്കേറ്റു.
Content Highlights: wtc final 2023 india australia wear black arm bands for Odisha Train accident victims
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..