Photo: Swapan Mahapatra | PTI
മുംബൈ: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് വൃദ്ധിമാന്‍ സാഹ കോവിഡ് 19 നെഗറ്റീവായി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് വേണ്ടി കളിക്കുന്നതിനിടെയാണ് താരത്തിന് രോഗം സ്ഥിരീകരിക്കുന്നത്.
രോഗം ഭേദമായതോടെ സാഹ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരും. മുംബൈയിലാണ് പരിശീലനം നടക്കുന്നത്.
ന്യൂസീലന്‍ഡിനെയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ നേരിടുക. അതിനുശേഷം നടക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലും സാഹ ഇടം നേടിയിട്ടുണ്ട്.
ജൂണ്‍ 18 നാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുക. അതിനുശേഷം ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക് പറക്കും. ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലായാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നടക്കുക. 20 അംഗ ടീമിനെയാണ് ഇന്ത്യ ഈ മത്സരങ്ങള്‍ക്കായി പ്രഖ്യാപിച്ചത്.
മേയ് നാലിനാണ് സാഹയ്ക്കും മറ്റൊരു ഇന്ത്യന്‍ താരമായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ അമിത് മിശ്രയ്ക്കും കോവിഡ് രോഗം പിടികൂടുന്നത്.
Content Highlights: Wriddhiman Saha tests negative for Covid-19, to join Team India in Mumbai ahead of UK tour
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..