Photo Credit: Getty Images
ഏഷ്യന്‍ ഇലവനെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ലോക ഇലവനെ ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലെസി നയിക്കും.
വിന്‍ഡീസില്‍ നിന്ന് ക്രിസ് ഗെയ്ല്, കീരണ്‍ പൊള്ളാര്‍ഡ്, നിക്കോളസ് പൂരാന്, ഷെല്‍ഡന്‍ കോട്രല്‍ എന്നിവര്‍ ഇടംപിടിച്ചിട്ടുണ്ട്. അലെക്സ് ഹെയ്ല്‍സ്, ജോണി ബെയര്‍സ്റ്റോ, ആദില്‍ റാഷിദ് എന്നിവരാണ് ഇംഗ്ലണ്ടിന്റെ പ്രതിനിധികള്‍. ആന്‍ഡ്രൂ ടൈ മാത്രമാണ് ഓസ്ട്രേലിയന്‍ ടീമില്‍ നിന്ന് ഇടംപിടിച്ചത്. ന്യൂസീലന്‍ഡ് താരം റോസ് ടെയ്ലറും കളിക്കും.
ബംഗ്ലാദേശ് രാഷ്ട്രപിതാവ് മുജീബുര്‍ റഹ്മാന്റെ 100-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ബംഗ്ലാദേശാണ് ലോക ഇലവനും ഏഷ്യന്‍ ഇലവനും തമ്മിലുള്ള രണ്ട് ട്വന്റി-20 ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്.
Content Highlights: World XI squad announced for T20I series against Asia XI: Faf du Plessis to lead
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..