കോലിയും വില്ല്യംസണും | Photo: ICC
ദുബായ്: ഇന്ത്യയും ന്യൂസീലന്റും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആകാംക്ഷയോടെയാണ് ആരാധകർ നോക്കുന്നത്. സമനിലയിൽ പിരിഞ്ഞാൽ എങ്ങനെ വിജയിയെ നിർണയിക്കും, കാലാവസ്ഥ വില്ലനായാൽ എന്തു ചെയ്യും എന്ന ചോദ്യങ്ങൾ ആരാധകർക്കിടയിൽ ഉയരുന്നുണ്ട്.
ഫൈനലിന് റിസർവ് ഡേ ആയി ആറാം ദിനം ഉണ്ടാകുമെന്നും ഫൈനൽ സമനില ആയാൽ ഇരുടീമിനേയും വിജയിയായി പ്രഖ്യാപിക്കും എന്നുമാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഐസിസി അന്തിമ തീരുമാനമെടുത്തിട്ടില്ല.
ആദ്യ അഞ്ചു ദിവസം എന്തെങ്കിലും കാരണത്താൽ മത്സരസമയം നഷ്ടപ്പെട്ടാൽ റിസർവ് ഡേ എന്ന നയം ഐസിസി സ്വീകരിച്ചേക്കും. ആദ്യ അഞ്ച് ദിവസം 30 മണിക്കൂർ കളി സാധ്യമാവണം. അതിന് കഴിഞ്ഞില്ലെങ്കിലാണ് റിസർവ് ഡേ പരിഗണിക്കുക. ഇക്കാര്യങ്ങൾ വ്യക്തമാക്കി ഐസിസിയുടെ പ്ലെയിങ് കണ്ടീഷൻ ഉടൻ പുറത്തിറങ്ങും.
അഞ്ചു ദിവസത്തെ മത്സരത്തിൽ 450 ഓവറാണ് എറിയാനാകുക. കുറഞ്ഞ ഓവർ നിരക്ക് വരാനുള്ള സാധ്യതയും ഐസിസി പരിഗണിക്കും.
Content Highlights: World Test Championship Final: Reserve Day Joint Winners
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..