സതാംപ്റ്റൺ: ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ അഞ്ചാം ദിവസത്തെ കളി ആരംഭിച്ചു. മഴ മൂലം ഒരു മണിക്കൂർ വൈകിയാണ് മത്സരം തുടങ്ങിയത്.

ആദ്യ ഇന്നിങ്സിൽ ഇന്ത്യ 217 റൺസിന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസിന് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടിട്ടുണ്ട്. 30 റൺസെടുത്ത ടോം ലാഥമും 54 റൺസെടുത്ത ഡെവോൺ കോൺവേയുമാണ് പുറത്തായത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും 70 റൺസ് കൂട്ടുകെട്ടുണ്ടാക്കി.

ടെസ്റ്റിന്റെ ആദ്യ ദിനവും നാലാം ദിനവും മഴ മൂലം പൂർണമായും ഉപേക്ഷിച്ചിരുന്നു. കളി നടന്ന രണ്ടാം ദിനവും മൂന്നാം ദിനവും വെളിച്ചക്കുറവ് മൂലം മത്സരം നേരത്തെ അവസാനിപ്പിക്കേണ്ടിയും വന്നു. ആദ്യ നാലു ദിനം ആകെ കളി നടന്നത് 141.2 ഓവർ മാത്രമാണ്. ഒരു റിസർവ് ദിവസം കൂടി ബാക്കിയുണ്ടെങ്കിലും ജേതാക്കളെ കണ്ടെത്തുക പ്രയാസകരമായിരിക്കും.

Content Highlights: World Test Championship Final India vs New Zealand