Photo: AP
ന്യൂഡല്‍ഹി: ഇന്ത്യ വേദിയാകുന്ന 2023 ക്രിക്കറ്റ് ലോകകപ്പ് ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. നവംബര്‍ 19 നായിരിക്കും ഫൈനലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 10 ടീമുകളാണ് ലോകകപ്പില്‍ മാറ്റുരയ്ക്കുന്നത്. ഇ എസ് പി എന്‍ ക്രിക് ഇന്‍ഫോയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
ലോകകപ്പ് വേദികളും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഫൈനല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കും. അഹമ്മദാബാദിന് പുറമേ ബെംഗളൂരു, ചെന്നൈ, ഡല്‍ഹി. ധരംശാല, ഗുവാഹാട്ടി, ഹൈദരാബാദ്, കൊല്‍ക്കത്ത, ലഖ്‌നൗ, ഇന്ദോര്‍, രാജ്‌കോട്ട്, മുംബൈ തുടങ്ങിയ സ്‌റ്റേഡിയങ്ങളും പരിഗണനയിലുണ്ട്.
48 മത്സരങ്ങളാണ് ആകെയുള്ളത്. 46 ദിവസത്തിനുള്ളില്‍ ഇവയെല്ലാം പൂര്‍ത്തീകരിക്കും. ഇതുവരെ ബി.സി.സി.ഐയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ഏഴുവര്‍ഷത്തിനുശേഷമാണ് ഐ.സി.സിയുടെ ഒരു വലിയ ടൂര്‍ണമെന്റ് ഇന്ത്യയിലേക്ക് വരുന്നത്.
ഇതിനുമുന്‍പ് 2011-ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പിന് വേദിയായിരുന്നു അന്ന് ഫൈനലില്‍ ശ്രീലങ്കയെ കീഴടക്കി ഇന്ത്യ ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടിരുന്നു.
Content Highlights: World Cup 2023 likely to start on October 5
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..