Image Courtesy: Twitter
ലണ്ടന്‍: ഐ.സി.സിസുടെ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിനു പിന്നാലെ കഴിഞ്ഞവര്‍ഷത്തെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള വിസ്ഡന്‍ പുരസ്‌കാരവും ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന്. വനിതകളില്‍ ഓസ്ട്രേലിയന്‍ താരം എലീസ പെറിയാണ് മികച്ച താരം.
ഏകദിന ലോകകപ്പിലെയും ആഷസ് പരമ്പരയിലെയും മികച്ച പ്രകടനങ്ങളാണ് സ്റ്റോക്‌സിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. ക്രിക്കറ്റിലെ ബൈബിളെന്നു വിശേഷിപ്പിക്കപ്പെടുന്ന വിസ്ഡണ്‍ മാസികയുടെ ലീഡിങ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം അങ്ങനെ സ്റ്റോക്‌സിനെ തേടിയെത്തി. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ പുരസ്‌കാരവും സ്റ്റോക്‌സിനായിരുന്നു.
ലോകകപ്പ് ഫൈനലില്‍ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും സ്റ്റോക്‌സായിരുന്നു. കഴിഞ്ഞ ആഷസ് പരമ്പരയിലെ ഹെഡിങ്ലേ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ച ഇന്നിങ്‌സിലൂടെ സ്റ്റോക്‌സ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുകയും ചെയ്തിരുന്നു. ടെസ്റ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നെന്നാണ് ഇതു വിലയിരുത്തപ്പെടുന്നത്.
മുന്‍ താരം ആന്‍ഡ്രു ഫ്ളിന്റോഫിനു ശേഷം വിസ്ഡണ്‍ പുരസ്‌കാരം നേടുന്ന ഇംഗ്ലീഷ് താരം കൂടിയാണ് സ്റ്റോക്‌സ്. 2005-ല്‍ ആയിരുന്നു ഫ്ളിന്റോഫിന്റെ നേട്ടം.
കഴിഞ്ഞ മൂന്നുവര്‍ഷമായി ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോലിയാണ് പുരസ്‌കാരം നേടിയത്. 2005-ല്‍ ആന്‍ഡ്രൂ ഫ്‌ളിന്റോഫിന് ശേഷം വിസ്ഡന്‍ നേടുന്ന ആദ്യ ഇംഗ്ലീഷ് താരമാണ്.
ഇന്ത്യന്‍ താരം സ്മൃതി മന്ഥാനയെ പന്തള്ളിയാണ് എലീസ വനിതകളിലെ മികച്ച താരമായത്. വെസ്റ്റിന്‍ഡീസ് താരം ആന്ദ്രെ റസലാണ് ട്വന്റി-20 യിലെ മികച്ചതാരം.
Content Highlights: World Cup 2019 heroics help Ben Stokes as Wisden's leading cricketer in the world
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..