അജിങ്ക്യാ രഹാനെ | Photo: ANI
മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. അജിങ്ക്യ രഹാനെ വീണ്ടും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. രോഹിത് ശര്‍മയാണ് ക്യാപ്റ്റന്‍. പതിനഞ്ചംഗ ടീമില്‍ ഓള്‍റൗണ്ടര്‍ ശാര്‍ദ്ദുല്‍ ഠാക്കൂറും ഇടം കണ്ടെത്തി.
അഞ്ച് പേസ് ബൗളര്‍മാരും മൂന്ന് സ്പിന്നര്‍മാരുമാണ് ടീമിലുള്ളത്. ഇടങ്കയ്യന്‍ പേസ് ബൗളറായ ജയദേവ് ഉനദ്ഘട്ട് ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ഉമേഷ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരാണ് മറ്റ് പേസ് ബൗളര്‍മാര്‍. സ്പിന്നര്‍മാരായി ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരാണുള്ളത്.
രോഹിത് ശര്‍മയ്‌ക്കൊപ്പം ശുഭ്മാന്‍ ഗില്ലാകും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. കെ.എസ്. ഭരതാണ് വിക്കറ്റ് കീപ്പര്‍. കെ.എല്‍. രാഹുലും ടീമിലുണ്ട്. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലുണ്ടായിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനെ ടീമില്‍ നിന്ന് ഒഴിവാക്കി.
ലണ്ടനിലെ ഓവലില്‍ ജൂണ്‍ ഏഴു മുതല്‍ 11 വരേയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുക.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, കെ.എല്‍. രാഹുല്‍, കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശാര്‍ദ്ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേയ് യാദവ്, ജയദേവ് ഉനദ്ഘട്ട്.
Content Highlights: word test championship final ajinkya rahane back as India announce squad for final
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..