കേരളത്തിന്റെ ടോപ് സ്കോറർ മിന്നു മണി | Photo: facebook.com|KeralaCricketAssociation
ഇന്ദോര്‍: വനിതകളുടെ സീനിയര്‍ ഏകദിന ട്രോഫി ടൂര്‍ണമെന്റില്‍ ബുധനാഴ്ച നടന്ന മത്സരത്തില്‍ പഞ്ചാബ് വനികളെ തകര്‍ത്ത് കേരളം. 67 റണ്‍സിനായിരുന്നു കേരളത്തിന്റെ വിജയം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളം 48.4 ഓവറില്‍ 216 റണ്‍സിന് പുറത്തായി. 217 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
55 പന്തില്‍ നിന്ന് ഒരു സിക്സും 11 ഫോറുമടക്കം 72 റണ്‍സെടുത്ത മിന്നു മണിയാണ് കേരളത്തിന്റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ഷാനി 66 പന്തില്‍ നിന്ന് 50 റണ്‍സെടുത്തു. സജന 38 പന്തുകള്‍ നേരിട്ട് 34 റണ്‍സ് സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങില്‍ പഞ്ചാബിന്റെ ബി.എന്‍ മീനയ്ക്ക് മാത്രമാണ് കേരള ബൗളിങ്ങിനു മുന്നില്‍ പിടിച്ചുനില്ക്കാന് സാധിച്ചത്. 108 പന്തുകള്‍ നേരിട്ട മീന 50 റണ്‍സുമായി പുറത്താകാതെ നിന്നു.
കേരളത്തിനായി ജിപ്സ വി. ജോസഫും അലീന സുരേന്ദ്രനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
Content Highlights: Womens Senior One Day Trophy Kerala beat Punjab
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..