Photo: ANI
സില്‍ഹെത് (ബംഗ്ലാദേശ്): വനിതാ ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ സെമിയില്‍. ഗ്രൂപ്പ് സ്റ്റേജിലെ നാലാം മത്സരത്തില്‍ 59 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. അര്‍ധ സെഞ്ചുറിയും രണ്ടു വിക്കറ്റും നേടിയ ഷഫാലി വര്‍മയാണ് ഇന്ത്യയുടെ വിജയശില്‍പി. കളിയിലെ താരവും ഷഫാലി തന്നെയാണ്.
ഇന്ത്യ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 36 റണ്‍സെടുത്ത ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. സുല്‍ത്താനയെ കൂടാതെ ഫര്‍ഗാന ഹോഖ് (30), മുര്‍ഷിദ ഖട്ടുന്‍ (21) എന്നിവര്‍ മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കടന്നത്.
ഇന്ത്യയ്ക്കായി ഷഫാലിയും ദീപ്തി ശര്‍മയും രണ്ടു വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തിരുന്നു. 44 പന്തില്‍ നിന്ന് രണ്ട് സിക്‌സും അഞ്ച് ഫോറുമടക്കം 55 റണ്‍സെടുത്ത ഷഫാലിയും 38 പന്തില്‍ നിന്ന് ആറ് ഫോറടക്കം 47 റണ്‍സെടുത്ത സമൃതി മന്ദാനയും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 72 പന്തില്‍ നിന്ന് 96 റണ്‍സ് അടിച്ചുകൂട്ടി. ഇരുവരും പുറത്തായ ശേഷം 24 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത ജെമീമ റോഡ്രിഗസിന് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. റിച്ച ഘോഷ് (4), കിരണ്‍ നവഗിരെ (0) എന്നിവര്‍ നിരാശപ്പെടുത്തി.
Content Highlights: Womens Asia Cup 2022 India seal semi-final berth after beating Bangladesh
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..