വനിതാ ടി ട്വന്റി: ന്യൂസീലൻഡിനെതിരേ ഇന്ത്യയ്ക്ക് വമ്പൻ ജയം


കൗണ്ടി ക്രിക്കറ്റില്‍ കളിച്ച മികവുമായെത്തിയ ഹര്‍മന്‍പ്രീത് 51 പന്തില്‍ ഏഴു ഫോറിന്റേയും എട്ടു സിക്‌സിന്റേയും അകമ്പടിയോടെ 103 റണ്‍സാണ് അടിച്ചെടുത്തത്.

ഗയാന: മുന്നിൽനിന്ന് നയിച്ച ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ തകർപ്പൻ സെഞ്ചുറിയുടെ (103) മികവിൽ ന്യൂസീലൻഡിനെതിരേ ഇന്ത്യയ്ക്ക് വമ്പൻ ജയം.

വനിതാ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യമത്സരത്തിൽ ഇന്ത്യ കിവീസിനെ 34 റൺസിന് തോൽപ്പിച്ചു. ഹർമൻപ്രീതാണ് കളിയിലെ താരം.

സ്കോർ: ഇന്ത്യ 20 ഓവറിൽ അഞ്ചിന് 194; ന്യൂസീലൻഡ് 20 ഓവറിൽ ഒമ്പതിന് 160.

ജയത്തോടൊപ്പം ടീം ഇന്ത്യയും ക്യാപ്റ്റനും നിരവധി റെക്കോഡുകളും സ്വന്തമാക്കി.

ടി-20 ലോകകപ്പിൽ ഒരു രാജ്യത്തിന്റെ ഉയർന്ന സ്കോർ ടീം സ്വന്തമാക്കിയപ്പോൾ ഇന്ത്യൻ താരത്തിന്റെ ആദ്യ ടി-20 സെഞ്ചുറി ഹർമൻപ്രീതിന്റെപേരിൽ കുറിക്കപ്പെട്ടു. 51 പന്തിലാണ് കൗർ 103 റൺസെടുത്തത്. 49 പന്തിലായിരുന്നു സെഞ്ചുറി. 33 പന്തിൽ അർധസെഞ്ചുറി തികച്ച താരം അടുത്ത 50 റൺസ് കേവലം 16 പന്തിലാണ് നേടിയത്. എട്ട് സിക്സും ഏഴു ബൗണ്ടറിയും അടങ്ങുന്നതാണ് ഇന്നിങ്‌സ്. നാലാം വിക്കറ്റിൽ ജമീമ റോഡ്രിഗസുമായി (59) ചേർന്ന് 134 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കാനും ഹർമൻപ്രീതിനായി.

ടി-20 ലോകകപ്പിൽ അർധസെഞ്ചുറി നേടുന്ന പ്രായംകുറഞ്ഞ താരമെന്ന റെക്കോഡ് ജമീമയ്ക്ക് സ്വന്തമായി. 18 വയസ്സും 65 ദിവസവുമാണ് ഇന്ത്യൻ താരത്തിന്റെ പ്രായം.

ഓപ്പണർമാരായ തനിയ ഭാട്യയ്ക്കും (ഒമ്പത്) സ്മൃഥി മന്ഥാനയ്ക്കും (രണ്ട്) കാര്യമായ സംഭാവനനൽകാനായില്ല. അരങ്ങേറ്റമത്സരം കളിക്കുന്ന ദയാലൻ ഹേമലതയും (15) നിരാശപ്പെടുത്തി. കിവീസിനായി ലീ താഹുഹു മൂന്ന് ഓവറിൽ 18 റൺസിന് രണ്ടുവിക്കറ്റ് വീഴ്ത്തി. 2014 ലോകകപ്പിൽ അയർലൻഡിനെതിരേ ഓസ്‌ട്രേലിയ നേടിയ 191 റൺസിന്റെ റെക്കോഡാണ് ഇന്ത്യ മറികടന്നത്.

വമ്പൻ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കിവീസ് നിരയിൽ ഓപ്പണർ സൂസി ബെയ്റ്റ്സ് (67), വിക്കറ്റ് കീപ്പർ കാറ്റി മാർട്ടിൻ (39) എന്നിവർക്ക് മാത്രമാണ് തിളങ്ങാനായത്. ഇവർക്ക് പുറമേ അന്ന പീറ്റേഴ്സൺ (14), കാസ്പെരെക് (19) എന്നിവർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. ഇന്ത്യയ്ക്കായി അരങ്ങേറ്റക്കാരി ദയാലൻ ഹേമലതയും പൂനം യാദവും മൂന്നുവീതം വിക്കറ്റെടുത്തു. രാധ യാദവിന് രണ്ടുവിക്കറ്റുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section
Most Commented