Photo: twitter.com/ICC
പോച്ചെസ്ട്രൂം (ദക്ഷിണാഫ്രിക്ക): വെള്ളിയാഴ്ച നടന്ന സെമിയില്‍ ന്യൂസീലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് ഫൈനലില്‍. എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 108 റണ്‍സ് വിജയലക്ഷ്യം 14.2 ഓവറില്‍ രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു.
ക്യാപ്റ്റന്‍ ഷഫാലി വര്‍മ (10) കാര്യമായ സംഭാവനകളില്ലാതെ പുറത്തായ റണ്‍ചേസില്‍ 45 പന്തില്‍ നിന്ന് 10 ബൗണ്ടറിയടക്കം 61 റണ്‍സുമായി പുറത്താകാതെ നിന്ന ശ്വേത ഷെഹ്‌രാവത്താണ് ടീമിന് ജയമൊരുക്കിയത്. 26 പന്തില്‍ നിന്ന് 22 റണ്‍സെടുത്ത സൗമ്യ തിവാരി ശ്വേതയ്ക്ക് ഉറച്ച പിന്തുണ നല്‍കി. ഗോംഗടി ത്രിഷ അഞ്ച് റണ്‍സുമായി പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യ, ന്യൂസീലന്‍ഡിനെ 20 ഓവറില്‍ ഒമ്പതിന് 107 റണ്‍സെന്ന സ്‌കോറില്‍ ഒതുക്കിയിരുന്നു. നാല് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ പര്‍ഷവി ചോപ്രയാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്. ടിറ്റാസ് സാധു, മന്നത്ത് കശ്യപ്, ഷഫാലി, അര്‍ച്ചന ദേവി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ജോര്‍ജിയ പ്രിമ്മെര്‍ (35), ഇസബെല്ല ഗേസ് (26) എന്നിവര്‍ക്ക് മാത്രമാണ് ന്യൂസീലന്‍ഡ് നിരയില്‍ ഇന്ത്യന്‍ ബൗളിങ്ങിനെതിരേ പിടിച്ചുനില്‍ക്കാനായത്. അഞ്ച് പേര്‍ രണ്ടക്കം കാണാതെ പുറത്തായി.
Content Highlights: Women U19 t20 World Cup India hammer New Zealand by 8 wickets to reach final
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..