ണുങ്ങളുടെ ക്രിക്കറ്റിനെ മറികടക്കാനുള്ള കഠിന പ്രയത്നത്തിലാണ് വനിതകൾ.  പ്രതിഫലകാര്യത്തിലും സംപ്രേക്ഷണാവകാശത്തിന്റെ കാര്യത്തിലുമെല്ലാം തങ്ങളെ രണ്ടാംതരക്കാരായി മാത്രം കാണുന്നതിൽ നിരാശരാണ് കളിക്കാരിൽ ഭൂരിഭാഗം പേരും.

എന്നാൽ, കളിക്കളത്തിൽ തങ്ങൾ ആണുങ്ങളേക്കാൾ ഒട്ടു മോശമല്ലെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് വനിതാ താരങ്ങൾ. ഇതിന്റെ ഉത്തരമോദാഹരണമാണ് കഴിഞ്ഞ ദിവസം ഇന്ത്യ-ഓസ്ട്രേലിയ ടിട്വന്റി ലോകകപ്പിൽ കണ്ടത്.

സാക്ഷാൽ ജോണ്ടി റോഡ്സിനെപ്പോലും അമ്പരിപ്പിക്കുന്ന വിധമായിരുന്നു ഇന്ത്യയുടെ വേദ കൃഷ്ണമൂർത്തിയെ പുറത്താക്കിക്കൊണ്ടുള്ള ഓസ്ട്രേലിയയുടെ തായ്​ല ലേമിങ്കിന്റെ ഒറ്റ കൈ കൊണ്ടുള്ള ക്യാച്ച്.

പതിനാറാം ഓവറിലായിരുന്ന  സംഭവം. സ്പിന്നർ ആഷലെ ഗാർഡ്നറിന്റെ ഒരു ഷോട്ട് പിച്ച് പന്ത് കവറിന് മുകളിലൂടെ ബൗണ്ടറിയിലേയ്ക്ക് പറത്താനായിരുന്നു വേദയുടെ ശ്രമം. ഓസ്ട്രേലിയക്കുവേണ്ടി ടിട്വന്റിയിൽ അരങ്ങേറ്റം കുറിക്കുന്ന ലേമിങ്ക് ബാക്​വേഡ് സ്ക്വയർ ലെഗ്ഗിൽ നിൽക്കുകയായിരുന്നു. തലയ്ക്ക് മുകളിലൂടെ പറക്കുന്ന പന്ത് കണ്ട ക്ഷണം ലേമിങ്ക് പിറകോട്ട് ചാടി വലതുകൈ നീട്ടി പന്ത് കൈപ്പിടിയിലൊതുക്കി. ക്യാച്ച്  കണ്ട് ഞെട്ടിയ വേദി വെറും മൂന്ന് റൺസിനാണ് പവലിയനിലേയ്ക്ക് മടങ്ങിയത്.

ഏതാണ്ട് ഇതിനോട് കിടപിടിക്കുന്ന ഒന്നായിരുന്നു ഇന്ത്യയുടെ രാധ യാദവിന്റെ ക്യാച്ച്. പതിനെട്ടാം ഓവറിന്റെ നാലാം പന്തിൽ കിമ്മിൻസിന്റെ ക്യാച്ചാണ് ഒന്നാന്തരമൊരു ഡൈവിലൂടെ യാദവ് കൈപ്പിടിയിലൊതുക്കിയത്.

Content Highlights: Women T20 Cricket India Australia Veda Krishnamurthy Tayla Vlaeminck Catch