ആന്റിഗ്വ:  ടി ട്വന്റി ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് എതിരാളികള്‍ ഇംഗ്ലണ്ട്. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ട് നാല് വിക്കറ്റിന് വിന്‍ഡീസിനോട് തോറ്റിരുന്നു. ഇതോടെ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടും ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയും തമ്മിലുള്ള സെമിഫൈനലിന് കളമൊരുങ്ങുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനോട് തോറ്റാണ് ഇന്ത്യ കിരീടം കൈവിട്ടത്. അതിനുള്ള മധുരപ്രതികാരം കൂടിയാകും ഇന്ത്യക്ക് ഈ സെമിഫൈനല്‍. ടിട്വന്റി വനിതാ ലോകകപ്പില്‍ രണ്ടുവട്ടം സെമിയിലെത്തിയ ഇന്ത്യക്ക് ഇതുവരെ ഫൈനലില്‍ ഇടം പിടിക്കാനായിട്ടില്ല. ഇംഗ്ലണ്ടിനെ കീഴടക്കിയാല്‍ ഹര്‍മന്‍പ്രീതിനെയും സംഘത്തെയും കാത്തിരിക്കുന്നത് പുതിയ ചരിത്രമാണ്. 

ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയും ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനക്കാരായ വിന്‍ഡീസും തമ്മിലാണ് ആദ്യ സെമി പോരാട്ടം. വെള്ളിയാഴ്ച രാത്രി 1.30-നാണ് ഈ മത്സരം. ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള രണ്ടാം സെമി  വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിക്ക് നടക്കും.

Content Highlights: Women's T-20 World Cup Semi Final India vs England