ഈസ്റ്റ് ലണ്ടന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യന്‍ വനിതകള്‍ക്ക് വിജയം. ഒമ്പത് വിക്കറ്റിന്റെ ആധികാരിക വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുത്തു. മികച്ച രീതിയില്‍ റണ്‍ ചെസ് ചെയ്ത ഇന്ത്യ അഞ്ചു പന്തുകള്‍ ബാക്കി നില്‍ക്കെ ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയം പിടിച്ചെടുത്തു. 

അര്‍ധസെഞ്ച്വറി നേടിയ മിതാലി രാജും (61 പന്തില്‍ 76 റണ്‍സ്) സ്മൃതി മന്ദാനയുമാണ് (42 പന്തില്‍ 57 റണ്‍സ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്. 33 റണ്‍സ് നേടിയ ലൂസാണ് ദക്ഷിണാഫ്രിക്കന്‍ നിരയിലെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി പൂനം യാദവ്, അനൂജ പാട്ടീല്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. പൂജ വസ്ത്രാക്കര്‍, ശിഖ പാണ്ഡെ എന്നിവര്‍ ഓരോ വിക്കറ്റ് വീതം പിഴുതെടുത്തു. വിജയത്തോടെ അഞ്ചു മത്സരങ്ങളുള്ള പരമ്പരയില്‍ 2-0 ത്തിന് ഇന്ത്യ മുന്നിലെത്തി. 

Content Highlights; Women’s second T20 IND beat SA by 9 wickets