Photo: ANI
മുംബൈ: ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന വനിതാ ഐ.പി.എല്ലിന് മുന്നോടിയായുള്ള താരലേലത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നു. ലേലം ഫെബ്രുവരി 13 ന് മുംബൈയില്‍ വെച്ച് നടക്കും.
മാര്‍ച്ച് നാല് മുതല്‍ 26 വരെയാണ് വനിതാ ഐ.പി.എല്‍ നടക്കുന്നത്. മുംബൈയിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ബ്രാബോണ്‍ സ്‌റ്റേഡിയം, ഡി.വൈ പാട്ടീല്‍ സ്റ്റേഡിയം എന്നിവടങ്ങളിലായി മത്സരം നടക്കും. അതിന് മുന്നോടിയായി വമ്പന്‍ താരലേലം നടക്കും.
ഫെബ്രുവരി 13 ന് മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് താരലേലം നടക്കുന്നത്. ആകെ 1525 വനിതാതാരങ്ങളാണ് പേര് രജിസ്റ്റര്‍ ചെയ്തത്. അതില്‍ 409 പേര്‍ ഫൈനല്‍ ലിസ്റ്റില്‍ ഇടം നേടി. ഫൈനല്‍ ലിസ്റ്റിലെ 409 പേരില്‍ 246 താരങ്ങളും ഇന്ത്യക്കാരാണ്. 202 അന്താരാഷ്ട്ര താരങ്ങള്‍ ലിസ്റ്റിലുള്‍പ്പെടും.
ആകെ അഞ്ച് ടീമുകളാണ് വനിതാ ഐ.പി.എല്ലിനുള്ളത്. 50 ലക്ഷമാണ് ലേലത്തിലെ ഏറ്റവുമുയര്‍ന്ന അടിസ്ഥാന വില. ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന, ദീപ്തി ശര്‍മ, ഷഫാലി വര്‍മ തുടങ്ങിയ താരങ്ങളുടെ അടിസ്ഥാന വില 50 ലക്ഷമാണ്. 13 വിദേശതാരങ്ങളും ഈ പട്ടികയില്‍ ഉള്‍പ്പെടും. 40 ലക്ഷം അടിസ്ഥാന വിലയുള്ള 30 താരങ്ങളും ലേലപ്പട്ടികയിലുണ്ട്.
Content Highlights: Women's Premier League Player Auction List, Date Announced
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..