വെല്ലിങ്ടണ്‍: ഓസ്‌ട്രേലിയന്‍ മണ്ണിലെ ഇന്ത്യയുടെ ഐതിഹാസിക ടെസ്റ്റ് വിജയത്തെ പുകഴ്ത്തി ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍. 

പരിക്ക് കാരണം പ്രധാന താരങ്ങളെ നഷ്ടമായിട്ടും ഓസ്‌ട്രേലിയന് മണ്ണില്‍ അവര്‍ക്കെതിരേ ഇന്ത്യ നേടിയത് ഗംഭീര വിജയമാണെന്ന് വില്യംസണ്‍ പറഞ്ഞു. 

''ഓസ്‌ട്രേലിയക്കെതിരേ നിങ്ങള്‍ എപ്പോള്‍ കളിച്ചാലും വിജയം നേടുക എന്നത് ഏറെ കടുപ്പമാണ്. അവരുടെ നാട്ടിലാണ് മത്സരമെങ്കില്‍ വെല്ലുവിളി വര്‍ധിക്കുകയും ചെയ്യും. ആ സാഹചര്യത്തില്‍ അവിടെ ചെന്ന് പരിക്കു കാരണം പല പ്രധാനപ്പെട്ട കളിക്കാരെയും നഷ്ടമായിട്ടും ഇന്ത്യന്‍ ടീം സ്വന്തമാക്കിയ വിജയം ഗംഭീരമായിരുന്നു.'' - സ്‌പോര്‍ട്‌സ് ടുഡെയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വില്യംസണ്‍ പറഞ്ഞു.

''ഓസ്ട്രേലിയയില്‍ ഇന്ത്യ നേരിട്ട വെല്ലുവിളിയും, ടീം അതിനെ നേരിട്ട വിധവും നോക്കൂ. അവരുടെ ബൗളിങ് യൂണിറ്റിലെ എല്ലാവര്‍ക്കുമുണ്ടായിരുന്നത് ഏഴോ എട്ടോ ടെസ്റ്റുകളുടെ മാത്രം പരിചയസമ്പത്തായിരുന്നു. ഇന്ത്യയെ ഈ വിജയം ത്രില്ലടിപ്പിച്ചിട്ടുണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല.'' - വില്യംസണ്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: win in Australia despite injury to key players was remarkable says Kane Williamson