ഓക്ക്‌ലന്‍ഡ്: ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണിന് പരിക്ക്. ഇടത്തേ കൈമുട്ടിന് പരിക്കേറ്റ വില്യംസണിന് ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര നഷ്ടമാകും. ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡാണ് ഇക്കാര്യമറിയിച്ചത്.

ന്യൂസീലന്‍ഡില്‍ വെച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്. മാര്‍ച്ച് 20 നാണ് ആദ്യ ഏകദിനം. വില്യംസണിന്റെ പരിക്ക് ന്യൂസീലന്‍ഡ് ടീമിന് വലിയ ആഘാതമാണ് നല്‍കിയിരിക്കുന്നത്. ജൂണില്‍ നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇടം നേടിയ ന്യൂസീലന്‍ഡിന്റെ തുറുപ്പുചീട്ടാണ് നായകന്‍ വില്യംസണ്‍.

വില്യംസണിന്റെ തകര്‍പ്പന്‍ ഫോമിന്റെ ബലത്തിലാണ് ന്യൂസീലന്‍ഡ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചത്. ഇന്ത്യയാണ് ടീമിന്റെ എതിരാളി. 

വില്യംസണിന്റെ പരിക്ക് ഗുരുതരമല്ലെന്നുള്ള റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. പരിക്ക് കൂടുതല്‍ വഷളാവാതിരിക്കാനാണ് ബംഗ്ലാദേശിനെതിരായ മത്സരങ്ങളില്‍ നിന്നും താരത്തെ ഒഴിവാക്കിയതെന്ന് കിവീസിന്റെ പരിശീലകന്‍ ഗ്യാരി സ്റ്റെഡ് അറിയിച്ചു.

Content Highlights:Williamson ruled out of ODI series due to left elbow injury