വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീം നായകന്‍ കെയ്ന്‍ വില്യംസണിന്റെ പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ട്. പരിക്കിനെത്തുടര്‍ന്ന് വില്യംസണിന് രണ്ട് മാസം മത്സരങ്ങള്‍ നഷ്ടമാകും. 

കൈമുട്ടിനാണ്  വില്യംസണിന് പരിക്കേറ്റത്. പരിക്ക് വകവെയ്ക്കാതെയാണ് താരം കുറച്ചുകാലമായി കളിച്ചിരുന്നത്. എന്നാല്‍ ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുശേഷം പരിക്ക് ഗുരുതരമായി. ഇതോടെ രണ്ടാം ടെസ്റ്റില്‍ താരത്തിന് വിശ്രമം അനുവദിച്ചു. മത്സരത്തില്‍ വിജയിച്ച് ഇന്ത്യ പരമ്പര നേടുകയും ചെയ്തു. 

വില്യംസണിന്റെ പരിക്ക് ഗുരുതരമാണെന്നും ചിലപ്പോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വരുമെന്നും ന്യൂസീലന്‍ഡ് പരിശീലകന്‍ ഗ്യാരി സ്റ്റഡ് അറിയിച്ചു. 

ബംഗ്ലാദേശിനെതിരെയാണ് ന്യൂസീലന്‍ഡിന്റെ അടുത്ത പരമ്പര. രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. അതിനുശേഷം ഓസ്‌ട്രേലിയയുമായി മൂന്ന് ഏകദിനങ്ങളും ഒരു ട്വന്റി 20 മത്സരവും കളിക്കും. ജനുവരി 30 മുതല്‍ ഫെബ്രുവരി എട്ടുവരെയാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര. 

Content Highlights: Williamson likely to be out of action for two months Report