Photo: AFP
ഹൈദരാബാദ്: ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററും ഫിനിഷറുമായ ദിനേശ് കാര്‍ത്തിക്കിന് കളിക്കാന്‍ കൂടുതല്‍ അവസരമുണ്ടാക്കുമെന്ന് നായകന്‍ രോഹിത് ശര്‍മ. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയ്ക്ക് പിന്നാലെയാണ് രോഹിത് ഇക്കാര്യമറിയിച്ചത്.
മധ്യനിരയില്‍ കാര്‍ത്തിക്കിന് കളിക്കാന്‍ അധികം അവസരം ലഭിക്കുന്നില്ലെന്നും അത് പരിഹരിക്കുമെന്നും രോഹിത് പറഞ്ഞു. വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പില്‍ ദിനേശ് കാര്‍ത്തിക്കും ഋഷഭ് പന്തുമാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍മാര്‍. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയിലെ എല്ലാ മത്സരങ്ങളിലും കാര്‍ത്തിക്ക് ഇന്ത്യന്‍ ടീമിലെ പ്ലേയിങ് ഇലവനില്‍ സ്ഥാനം നേടിയിരുന്നു.
' ലോകകപ്പിന് മുന്‍പായി കാര്‍ത്തിക്കിന് പരമാവധി അവസരങ്ങള്‍ നല്‍കാനായി ഞാന്‍ ശ്രദ്ധിക്കും. ഋഷഭ് പന്തിനും അവസരം നല്‍കും. ഏഷ്യാകപ്പില്‍ ഇരുവര്‍ക്കും വേണ്ട വിധത്തില്‍ ബാറ്റുചെയ്യാനുള്ള സമയം കിട്ടിയിരുന്നില്ല. കാര്‍ത്തിക്കിന് ഓസീസിനെതിരായ പരമ്പരയില്‍ വളരെ കുറച്ചുപന്തുകള്‍ മാത്രമാണ് ലഭിച്ചത്.' രോഹിത് പറഞ്ഞു.
ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയില്‍ കാര്‍ത്തിക്കിന് വെറും ഏഴ് പന്തുകള്‍ മാത്രമാണ് കളിക്കാന്‍ കിട്ടിയത്. കിട്ടിയ അവസരം താരം നന്നായി വിനിയോഗിച്ചിട്ടുമുണ്ട്. സെപ്റ്റംബര്‍ 28 ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ കാര്‍ത്തിക്കിന് സ്ഥാനക്കയറ്റം ലഭിച്ചേക്കും.
Content Highlights: rohit sharma, dinesh karthik, indian cricket team, cricket news, sports news, rohit and karthik
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..