ഇന്ത്യയുടെ 'ബിഗ് ത്രീ' എന്തുകൊണ്ട് 2007-ലെ ട്വന്റി 20 ലോകകപ്പ് കളിച്ചില്ല? കാരണം ദ്രാവിഡ്


സീനിയര്‍ താരങ്ങള്‍ ആരും തന്നെയില്ലാതെ എം.എസ് ധോനിയെന്ന യുവതാരം നയിച്ച ചെറുപ്പക്കാരുടെ സംഘം ദക്ഷിണാഫ്രിക്കയില്‍ നിന്നും കിരീടവുമായി മടങ്ങിയപ്പോള്‍ അത് ഇന്ത്യന്‍ ക്രിക്കറ്റിലെ മറ്റൊരു യുഗത്തിന്റെ കൂടി തുടക്കമായിരുന്നു

Image Courtesy: Twitter

ന്യൂഡല്‍ഹി: 2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പ് ജയം ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി തന്നെയാണ് മാറ്റിമറിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇന്നും മറക്കാനാകാത്ത ഓര്‍മയാണ് ആ ലോകകപ്പ് ജയം.

സീനിയര്‍ താരങ്ങള്‍ ആരും തന്നെയില്ലാതെ എം.എസ് ധോനിയെന്ന യുവതാരം നയിച്ച ചെറുപ്പക്കാരുടെ സംഘം ദക്ഷിണാഫ്രിക്കയില്‍ നിന്നും കിരീടവുമായി മടങ്ങിയപ്പോള്‍ അത് ഇന്ത്യന്‍ ക്രിക്കറ്റിലെ മറ്റൊരു യുഗത്തിന്റെ കൂടി തുടക്കമായിരുന്നു. യുവ്‌രാജ് സിങ്, രോഹിത് ശര്‍മ, ഗൗതം ഗംഭീര്‍, റോബിന്‍ ഉത്തപ്പ, ആര്‍.പി സിങ്, ഇര്‍ഫാന്‍ പത്താന്‍ തുടങ്ങിയ യുവതാരങ്ങളെല്ലാം ചേര്‍ന്ന് സ്വപ്‌നതുല്യമായ കിരീട വിജയമാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്.

എന്നാല്‍ ഈ ലോകകപ്പില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് ഇന്ത്യയുടെ ബിഗ് ത്രീ എന്നറിയപ്പെട്ടിരുന്ന സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവരുടെ അസാന്നിധ്യമായിരുന്നു. 2007-ലെ ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം നേരേ ദക്ഷിണാഫ്രിക്കയിലേക്ക് പോകാനായിരുന്നു ഇന്ത്യന്‍ ടീമിന്റെ പ്ലാന്‍. രാഹുല്‍ ദ്രാവിഡായിരുന്നു ആ സമയത്ത് ടീമിനെ നയിച്ചിരുന്നത്.

ഇപ്പോഴിതാ ആ ലോകകപ്പില്‍ ഇന്ത്യയുടെ ബിഗ് ത്രീ മാറിനിന്നത് രാഹുല്‍ ദ്രാവിഡിന്റെ ഇടപെടല്‍ മൂലമായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ മാനേജറായിരുന്ന ലാല്‍ചന്ദ് രജ്പുത്. 2007-ലെ ട്വന്റി 20 ലോകകപ്പില്‍ നിന്ന് മാറിനില്‍ക്കണമെന്നും യുവതാരങ്ങള്‍ക്ക് അവസരമാകട്ടെയെന്നും സച്ചിനോടും ഗാംഗുലിയോടും പറഞ്ഞത് ദ്രാവിഡാണെന്ന് ലാല്‍ചന്ദ് പറഞ്ഞു. സ്‌പോര്‍ട്‌സ്‌കീഡയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ടീം ലോകകപ്പ് ജയിച്ചപ്പോള്‍ തങ്ങള്‍ ഇനിയെന്ന് ലോകകപ്പ് നേടുമെന്ന് അവര്‍ സങ്കടപ്പെട്ടിരിക്കാമെന്നും ലാല്‍ചന്ദ് കൂട്ടിച്ചേര്‍ത്തു. ട്വന്റി 20 ലോകകപ്പിനായി കാര്യമായ പരിശീലനം ലഭിക്കാതെയാണ് ടീം കളിക്കാനിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. പരിശീലനത്തിനായി ടീമിന് അധിക സമയമൊന്നും ലഭിച്ചിരുന്നില്ല. അതിനു മുമ്പ് ഒരേയൊരു രാജ്യാന്തര ട്വന്റി 20 മത്സരം മാത്രമാണ് ടീം കളിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Why Rahul Dravid, Sachin Tendulkar and Sourav Ganguly skipped 2007 T20 World Cup

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022

More from this section




Most Commented