Image Courtesy: Twitter
മുംബൈ: 2011 ലോകകപ്പ് ഫൈനലില്‍ യുവ്‌രാജ് സിങ്ങിനു മുമ്പ് ബാറ്റിങ്ങിനിറങ്ങാന്‍ എം.എസ് ധോനിയോട് നിര്‍ദേശിച്ചത് താനാണെന്ന് വ്യക്തമാക്കി സച്ചിന്‍ തെണ്ടുല്‍ക്കര്‍. വീരേന്ദര്‍ സെവാഗിനൊപ്പം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സച്ചിന്‍ ഇക്കാര്യം പറഞ്ഞത്.
വിരാട് കോലിയും ഗൗതം ഗംഭീറുമൊത്തുള്ള കൂട്ടുകെട്ട് മികച്ച രീതിയില്‍ മുന്നേറുന്നതിനിടെ അടുത്തിരുന്ന വീരേന്ദര്‍ സെവാഗിനോടാണ് സച്ചിന്‍ ഈ ആശയം ആദ്യം പറഞ്ഞത്. ഇടങ്കയ്യനായ ഗംഭീറാണ് ആദ്യം പുറത്താകുന്നതെങ്കില്‍ ഇടങ്കയ്യനായ താരം തന്നെ വേണം ക്രീസിലെത്താന്‍. മറിച്ച് വലങ്കയ്യനായ കോലിയാണ് പുറത്താകുന്നതെങ്കില്‍ മറ്റൊരു വലങ്കയ്യനും. ഇടംകൈ - വലംകൈ കൂട്ടുകെട്ട് അപ്പോള്‍ നിര്‍ണായകമായിരുന്നുവെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
''ഗംഭീര്‍ അന്ന് മികച്ച രീതിയിലാണ് ബാറ്റു ചെയ്തത്. അതിനാല്‍ തന്നെ ധോനിയെ പോലെ സ്‌ട്രൈക്ക് റൊട്ടേറ്റു ചെയ്ത് കളിക്കുന്ന ഒരാള്‍ കൂട്ടിനുണ്ടെങ്കില്‍ അത് സഹായകമായിരിക്കും. ബാല്‍ക്കണിയില്‍ പോയി ധോനിയെ ഇക്കാര്യം അറിയിക്കാന്‍ ഞാന്‍ വീരുവിനോട് പറഞ്ഞു. ഇതിനിടെ ധോനി ബാല്‍ക്കണിയില്‍ നിന്ന് ഡ്രസ്സിങ് റൂമിലേക്ക് വരുന്നത് ഞങ്ങള്‍ കണ്ടു. അദ്ദേഹത്തെ അടുത്തുവിളിച്ച് ഇക്കാര്യങ്ങള്‍ പറഞ്ഞു'', സച്ചിന്‍ വ്യക്തമാക്കി.
ഉടന്‍ തന്നെ ധോനി ഇക്കാര്യം കോച്ച് ഗാരി കേഴ്സ്റ്റനെ അറിയിക്കുകയായിരുന്നു. നാലുപേരും കൂടിയാലോചിച്ചു. ഒടുവില്‍ ധോനിയും സമ്മതം അറിയിച്ചതോടെ അദ്ദേഹം അഞ്ചാം നമ്പറില്‍ ഇറങ്ങി.
Content Highlights: why asked MS Dhoni to bat ahead of Yuvraj Singh 2011 World Cup final Sachin Tendulkar reveals
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..