റെയ്‌നയും ദ്രാവിഡും | Photo: AFP
മൊഹാലി: ചീത്തവാക്ക് എഴുതിയ ടീ ഷർട്ട് ധരിച്ചതിന്റെ പേരിൽ ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ് ദേഷ്യപ്പെട്ട സംഭവം വിവരിച്ച് മുൻതാരം സുരേഷ് റെയ്ന. 'ബിലീവ്: വാട്ട് ലൈഫ് ആന്റ് ക്രിക്കറ്റ് ടോട്ട് മി' എന്ന പുസ്തകത്തിലാണ് റെയ്ന രസകരമായ സംഭവം വിവരിച്ചത്. 2006-ൽ മലേഷ്യയിൽ നടന്ന ഇന്ത്യയും വെസ്റ്റിൻഡീസും ഓസ്ട്രേലിയയും തമ്മിലുള്ള ത്രിരാഷ്ട്ര പരമ്പരയ്ക്കിടെയാണ് സംഭവം.
'FCUK' എന്ന് എഴുതിയ ബ്രാൻഡഡ് ടീ-ഷർട്ട് ധരിച്ച് പുറത്തിയതായിരുന്നു റെയ്ന. ഇതുകണ്ട ദ്രാവിഡിന് ദേഷ്യം നിയന്ത്രിക്കാനായില്ല. ഒരു ഇന്ത്യൻ താരം ഇത്തരം വസ്ത്രം ധരിച്ചാണോ പുറത്തിറങ്ങേണ്ടത് എന്നായിരുന്നു ദ്രാവിഡിന്റെ ചോദ്യം.'നീ എന്താണ് ധരിച്ചിരിക്കുന്നത് എന്ന് നിനക്ക് അറിയാമോ? നീ ഇന്ത്യയുടെ ക്രിക്കറ്റ് താരമാണ്. ഇത്തരം കാര്യങ്ങൾ എഴുതിയ ടീ-ഷർട്ട് ധരിച്ച് ആളുകൾക്കിടയിലേക്ക് ഇറങ്ങരുത്.' ഇതായിരുന്നു ദ്രാവിഡിന്റെ പ്രതികരണം. ഇതോടെ താൻ റെസ്റ്റു റൂമിലേക്ക് ഓടിയെന്നും ആ ടീ ഷർട്ട് ഊരി ഡസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്നും റെയ്ന പറയുന്നു.
വളരെ ഗൗരവത്തോടെയാണ് ഓരോ മത്സരത്തിനും ദ്രാവിഡ് തയ്യാറെടുക്കയെന്നും റെയ്ന പുസ്തകത്തിൽ വ്യക്തമാക്കുന്നു. ഒന്ന് ശാന്തമാകാനും ചിരിക്കാനും ദ്രാവിഡിനോട് പറയാൻ തോന്നുമെന്നും റെയ്ന പറയുന്നു. ദ്രാവിഡ് ക്യാപ്റഅറനായിരിക്കുമ്പോഴാണ് റെയ്ന അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയത്. ജൂലൈ 30-ന് ധാംബുള്ളയിൽ ശ്രീലങ്കയ്ക്കെതിരേ ആയിരുന്നു ഏകദിന അരങ്ങേറ്റം. ആ മത്സരത്തിൽ മുത്തയ്യ മുരളീധരന് മുന്നിൽ റെയ്ന പൂജ്യത്തിന് പുറത്തായി.
Content Highlights: When Suresh Raina got a dressing down from Rahul Dravid for his wrong choice of clothes
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..