Image Courtesy: Twitter
മുംബൈ: ഏറെ നാളുകള്‍ക്ക് ശേഷം നാലാം നമ്പര്‍ ബാറ്റിങ് സ്ഥാനത്ത് ഇന്ത്യയ്ക്ക് ലഭിച്ച താരമാണ് ശ്രേയസ് അയ്യരര്. അവസരം ലഭിച്ച് ചുരുങ്ങിയ ഇന്നിങ്സുകള്‍ക്കുള്ളില്‍ തന്നെ തന്റെ പ്രതിഭയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ താരത്തിനായിരുന്നു.
എന്നാല്‍ കരിയറിന്റെ തുടക്കകാലത്ത് തന്റെ കളി കാണാനെത്തിയ രാഹുല്‍ ദ്രാവിഡിന്റെ ചീത്ത കേള്‍ക്കേണ്ടി വന്നിട്ടുണ്ട് അയ്യര്‍ക്ക്.
''ഒരു ചതുര്‍ദിന മത്സരത്തിലാണ് രാഹുല്‍ ദ്രാവിഡ് എന്നെ ആദ്യമായി കാണുന്നത്. ആദ്യ ദിവസത്തെ അവസാന ഓവര്‍. ഞാന്‍ 30 റണ്‍സിലോ മറ്റോ ബാറ്റ് ചെയ്യുകയാണ്. ദിവസത്തെ അവസാന ഓവറായതിനാല്‍ തന്നെ ഞാന്‍ റിസ്ക്കൊന്നും എടുക്കാതെ ക്ഷമയോടെ ആ ഓവര്‍ തീര്‍ക്കുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. രാഹുല്‍ സാറും അവിടെയുണ്ടായിരുന്നു. ഫ്ളൈറ്റ് ചെയ്തുവന്ന ഒരു പന്തിനെ ഞാന്‍ സ്റ്റെപ്പ് ഔട്ട് ചെയ്ത് സിക്സറിന് പറത്തി. ഡ്രസ്സിങ് റൂമില്‍ നിന്ന് ടീം അംഗങ്ങളെല്ലാം പുറത്തുവന്ന് അത് നോക്കുകയായിരുന്നു. അവരാരും ഞാന്‍ അങ്ങനെ ചെയ്യുമെന്ന് കരുതിയില്ല'', ക്രിക് ബസിന് നല്കിയ അഭിമുഖത്തില്‍ അയ്യര്‍ പറഞ്ഞു.
''ആ ദിവസം അദ്ദേഹം (ദ്രാവിഡ്) എന്നെ വിലയിരുത്തിയിരുന്നു. അദ്ദേഹം എന്റെ അടുത്ത് വന്നു. എന്താണിത്? ദിവസത്തിലെ അവസാന ഓവറല്ലേ ഇത്, നിങ്ങള്‍ എന്താണ് കാണിക്കുന്നത്? എന്നാല്‍ പിന്നീട് അദ്ദേഹം എന്താണ് പറയാന്‍ ശ്രമിച്ചതെന്ന കാര്യം എനിക്ക് മനസിലായി'', അയ്യര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ടീമിലേക്ക് വിളിയെത്തിയിട്ടും തനിക്ക് വലിയ സന്തോഷം തോന്നിയിരുന്നില്ലെന്നും അയ്യര്‍ പറഞ്ഞു. ഇതിലും നേരത്തെ ആ അവസരം വരേണ്ടിയിരുന്നു എന്ന തോന്നലായിരുന്നു തനിക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: when Shreyas Iyer's shot selection irked Dravid
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..