ന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുമ്പോള്‍ സച്ചിന്‍ തെണ്ടുക്കര്‍ പതിനാറുകാരന്‍ പയ്യനായിരുന്നു. വസീം അക്രമും വഖാര്‍ യൂനുസുമടങ്ങുന്ന പേസ് ബൗളിങ്ങ് തീപ്പൊരികളെ നേരിടാനിറങ്ങിയ കൗമാരക്കാരന്‍. അന്ന് സച്ചിന് പാക് പേസ് നിരയെ പേടിയില്ലാതെ നേരിട്ട സച്ചിന്‍ അവരുടെ പരിഹാസത്തിനും ഇരയായി. 

പിന്നീട് കാലം കുറേ കഴിഞ്ഞപ്പോള്‍ സച്ചിന്‍ ക്രിക്കറ്റിലെ ഇതിഹാസതാരമായി മാറി. റെക്കോഡുകളുടെ തോഴനായി. വസീം അക്രം ലോകത്തെ മികച്ച സ്വിങ് ബൗളര്‍മാരില്‍ ഒരാളായിത്തന്നെ നിലനിന്നു. അന്ന് 1989ലെ സച്ചിന്റെ  പാകിസ്താന്‍ പര്യടനത്തെക്കുറിച്ച് രസകരമായ സംഭവങ്ങള്‍ വിവരിക്കുകയാണിപ്പോള്‍ വസീം അക്രം. സലാം ക്രിക്കറ്റ് 2018 എന്ന പരിപാടിയിലാണ് പാക് പേസര്‍ മനസ്സ് തുറന്നത്.

കുട്ടിത്തം മാറാത്ത മുഖവുമായി സച്ചിന്‍ ക്രീസിലെത്തിയപ്പോള്‍ എല്ലാവര്‍ക്കും അദ്ഭുതമായിരുന്നു. അന്ന് സച്ചിനെ കണ്ടാല്‍ പതിനാല് വയസ്സേ തോന്നിക്കുമായിരുന്നുള്ളു. 'മമ്മിയോട് പറഞ്ഞിട്ടാണോ മോന്‍ ഇങ്ങോട്ട് വന്നത്?' എന്ന് അക്രം പരിഹാസത്തോടെ അവനോട് അന്ന് ചോദിക്കുകയും ചെയ്തു. 

'ഞങ്ങള്‍ നേരത്തെ തന്നെ സച്ചിനെ കുറിച്ച് കേട്ടിരുന്നു. ക്രിക്കറ്റിലെ പുതിയ സെന്‍സേഷന്‍ ആണ് ഈ പതിനാറുകാരന്‍ എന്നൊക്കെ വായിച്ചിരുന്നു. എന്നാല്‍ അവന്‍ ക്രീസിലിറങ്ങിയപ്പോള്‍ ഒരു പതിനാലുകാരന്‍ പയ്യനെപ്പോലെ തോന്നിച്ചു. അവന്റെ അടുത്തെത്തി ഞാന്‍ ചോദിച്ചു:  മമ്മിയോട് പറഞ്ഞിട്ട് തന്നെയാണോ മോന്‍ വന്നത്? ' അക്രം ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്നു. 

1989 നവംബര്‍ 15-നാണ് സച്ചിന്‍ ടെസ്റ്റില്‍ അരങ്ങേറിയത്. പാകിസ്താനെതിരായ ആ പരമ്പരയില്‍ നാല് ടെസ്റ്റും കളിച്ച സച്ചിന്‍ 215 റണ്‍സ് നേടി. അതേ വര്‍ഷം തന്നെ പാകിസ്താനെതിരേ സച്ചിന്‍ ഏകദിനത്തിലും അരങ്ങേറ്റം കുറിച്ചു. 

Content Highlights: When Sachin Tendulkar got mocked by Wasim Akram