ഷെയ്ൻ വോൺ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ | Photo: Instagram/ Shane Warne
സിഡ്നി: ക്രിക്കറ്റ് ഇതിഹാസം ഷെയ്ന് വോണിന്റെ മരണത്തിന് പിന്നാലെ ദുരൂഹതകളും നിറയുന്നു. റിസോട്ടുകള്‍ക്കും ബംഗ്ലാവുകള്‍ക്കും പേരുകേട്ട ദ്വീപായ തായ്ലന്ഡിലെ കോ സമുയിലെ തന്റെ സ്വന്തം വില്ലയിലായിരുന്നു വോണിന്റെ മരണം. തന്റെ നാല് സുഹൃത്തുക്കള്‍ക്കൊപ്പം അവധിക്കാലം ചിലവഴിക്കാനാണ് വോണ്‍ കാ സമുയിയിലെത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
എന്നാല്‍ ശരീരഭാരം കുറയ്ക്കാനുള്ള ചികിത്സക്കാണ് വോണ്‍ കോ സമുയയിലെത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ചു ദിവസം മുമ്പ് ഇതുസംബന്ധിച്ച ഒരു ചിത്രം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഓസീസ് താരം പങ്കുവെച്ചിരുന്നു. തന്റെ പഴയകാല ചിത്രം പങ്കുവെച്ച് 'വീണ്ടും ഇതു പോലെയാകണം' എന്നാണ് വോണ്‍ കുറിച്ചത്.
'ഓപ്പറേഷന് ഷ്രെഡ് ആരംഭിച്ചുകഴിഞ്ഞു. ജൂലൈ മാസത്തോടെ തന്റെ പഴയകാല രൂപത്തിലേക്ക് തിരിച്ചുവരികയാണ് ലക്ഷ്യം.' മാര്‍ച്ച് ഒന്നിന് വോണ്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. താരത്തിന്റെ അവസാന ഇന്‍സ്റ്റാ പോസ്റ്റും ഇതു തന്നെയാണ്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കോവിഡ് ബാധിതനായിരുന്ന വോണിന് അതിന്റെ സങ്കീര്ണതകളുമുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച ശേഷമാണ് ഓസീസ് താരത്തിന് കോവിഡ് ബാധിച്ചത്. കടുത്ത തലവേദനയും പനിയും സഹിക്കാന്‍ കഴിഞ്ഞില്ലെന്ന് വോണ്‍ പിന്നീട് വ്യക്തമാക്കിയിരുന്നു. വേദന സഹിക്കാനാകാതെ നാല് ദിവസത്തോളം വെന്റിലേറ്ററിലും കഴിഞ്ഞു.
Content Highlights: What was Shane Warne’s Cause of Death
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..